ഉത്തരാഖണ്ഡിലെ രുദ്രപുരിൽ നടന്ന ദേശീയ ഗെയിംസ് പുരുഷ വോളിബാൾ ഫൈനലിൽ സർവിസസിനെതിരെ കേരള താരം ഷോൺ ജോണിന്റെ സ്മാഷ്
അത്യാവേശകരമായിരുന്നു വോളി പുരുഷ വിഭാഗം ഫൈനൽ. ഒടുവിൽ 25-20, 25-22, 19-25, 28-26 സ്കോറിന് ജയം സർവിസസിനൊപ്പം നിന്നു. തുടക്കം തൊട്ടേ ഇരു ടീമും കൊണ്ടും കൊടുത്തും മുന്നോട്ടുനീങ്ങി. ആദ്യ രണ്ട് സെറ്റുകളുടെയും അവസാന ചിരി സർവിസസിന്റെതായിരുന്നു.
ജെറോം വിനീതടക്കം അന്താരാഷ്ട്ര താരങ്ങൾ അണിനിരന്ന കേരളം മൂന്നാംസെറ്റ് 19-25ന് ജയിച്ച് പട്ടാളസംഘത്തിന് തടയിട്ടു. നിർണായകമായാ നാലാം സെറ്റിൽ ഇരു ടീമും കാഴ്ചവെച്ചത് ത്രസിപ്പിക്കുന്ന പ്രകടനം. പലവട്ടം സെറ്റ് പോയന്റ് നേടിയിരുന്നു കേരളം. ഇതിനിടെ വീണുകിട്ടിയ അവസരം സർവിസസ് കൃത്യമായി ഉപയോഗിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.