പ്രമോദ്​ ഭാഗത്​, മനോജ്​ സർക്കാർ

പാരലിമ്പിക്​സ്​ ബാഡ്​മിന്‍റണിൽ സ്വർണവും വെങ്കലവും ഇന്ത്യക്ക്​; ആകെ മെഡൽ 17

ടോക്യോ: പാരാലിമ്പിക്​സിൽ പ്രമോദ്​ ഭാഗതിലൂടെ ഇന്ത്യക്ക്​ നാലാം സ്വർണം. ശനിയാഴ്ച നടന്ന പുരുഷ വിഭാഗം സിംഗിൾസ്​ (എസ്​.എൽ3) ഫൈനലിൽ ബ്രിട്ടന്‍റെ ഡാനിയൽ ബെതലിനെ തോൽപിച്ചാണ്​ ഭഗത്​ സ്വർണം സ്വന്തമാക്കിയത്​. സ്​കോർ: 21-14, 21-17.

പാരലിമ്പിക്​സിൽ ബാഡ്​മിന്‍റണിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലായിരുന്നു ഇത്​​. ഇന്ത്യയുടെ തന്നെ മനോജ്​ സർക്കാർ വെങ്കലം കൂടി നേടിയതോടെ രണ്ട്​ ഇന്ത്യൻ താരങ്ങളാണ്​ പോഡിയത്തിൽ അണിനിരന്നത്​. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡൽ നേട്ടം 17ആയി. ജപ്പാന്‍റെ ഡെയ്​സുകെ ഫുജിഹാരയെയായിരുന്നു പ്രമോദ്​ സെമിയിൽ തോൽപിച്ചത്​.

45 മിനിറ്റ്​ നീണ്ടുനിന്ന മത്സരത്തിൽ ഭഗത്​ 21 മിനിറ്റിൽ ആദ്യ ഗെയിമും 24 മിനിറ്റിൽ രണ്ടാം ഗെയിമും സ്വന്തമാക്കി. അവനി ലേഖാര (ഷൂട്ടിങ്​), മനീഷ്​ നർവാൾ (ഷൂട്ടിങ്​), സുമിത്​ ആന്‍റിൽ (ജാവലിൻ ത്രോ) എന്നിവരാണ്​ ടോക്യോയിൽ ഇന്ത്യക്കായി സ്വർണം നേടിയ താരങ്ങൾ.  

Tags:    
News Summary - Tokyo Paralympics: Gold and bronze for india In Badminton Men's Singles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.