Posted On
date_range Updated On
date_range സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം
കോഴിക്കോട്: 26ാമത് സംസ്ഥാന സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ദേവഗിരി കോളജ് ഗ്രൗണ്ടിൽ തുടക്കം. ആദ്യദിനത്തിൽ പുരുഷ വിഭാഗത്തിൽ ആലപ്പുഴ തിരുവനന്തപുരത്തെയും (4-3), എറണാകുളം ഇടുക്കിയെയും (10-0), കോഴിക്കോട് കാസർകോടിനെയും (1-0) പരാജയപ്പെടുത്തി.
വനിത വിഭാഗത്തിൽ വയനാട് തിരുവനന്തപുരത്തെയും (9-1), കോഴിക്കോട് തൃശൂരിനെയും (8-2), എറണാകുളം പാലക്കാടിനെയും (7-3) തോൽപിച്ചു. സെമി ഫൈനൽ മത്സരങ്ങൾ ഞായറാഴ്ചയും ഫൈനൽ തിങ്കളാഴ്ചയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.