Posted On
date_range Updated On
date_range റാപ്പിഡ് ചെസ്: കാൾസനെ കീഴടക്കി അർജുൻ
ചെന്നൈ: എയിം ചെസ് റാപ്പിഡ് ചെസ് ടൂർണമെന്റിൽ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപിച്ച് തമിഴ്നാടിന്റെ ഗ്രാന്റ്മാസ്റ്റർ അർജുൻ എരിഗൈസി. എട്ട് റൗണ്ടുകൾ പിന്നിട്ടപ്പോൾ 15 പോയന്റുമായി അർജുൻ അഞ്ചാം സ്ഥാനത്താണ്. 54 നീക്കങ്ങൾക്കൊടുവിലാണ് ഈ 19കാരന്റെ ജയം.
ഇതാദ്യമായാണ് അർജുൻ കാൾസനെ തോൽപിക്കുന്നത്. കഴിഞ്ഞ മാസം ജൂലിയസ് ബയർ ജനറേഷൻ കപ്പ് ഓൺലൈൻ ടൂർണമെന്റിൽ അർജുൻ കാൾസനോട് തോറ്റിരുന്നു. 15ാം വയസ്സിലാണ് അർജുൻ ഇന്ത്യയുടെ 54ാം ഗ്രാൻഡ്മാസ്റ്ററായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.