സാഗർ റാണയുടെ മരണം; ഒളിമ്പിക്​ മെഡൽ ജേതാവ്​ സുശീൽ കുമാറിനായി വലവിരിച്ച്​ ​െപാലീസ്

ന്യൂഡൽഹി: ജൂനിയർ ഗുസ്​തി താരവും ദേശീയ ചാമ്പ്യനുമായ സാഗർ റാണയുടെ മരണത്തിൽ ഒളിമ്പിക്​ മെഡൽ ജേതാവ്​ സുശീൽ കുമാറിനായി വലവിരിച്ച്​ ​െപാലീസ്​. സഹതാരങ്ങളുടെ മൊഴി സുശീൽ കുമാറിന്​ എതിരായതോടെ ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താൻ പൊലീസ്​ റെയ്​ഡ്​ നടത്തി. ഡൽഹി, ഉത്തരാഖണ്ഡ്​, ഹരിയാന എന്നിവിടങ്ങളിലായിരുന്നു റെയ്​ഡ്​.

കഴിഞ്ഞയാഴ്ച ഛത്രസാൽ സ്​റ്റേഡിയത്തിനടുത്തുവെച്ച്​ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ സാഗർ റാണ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ മൊഴിയിലൂടെ സുശീൽ കുമാറിന്​ പ്രധാന പങ്കുള്ളതായി പൊലീസ്​ കണ്ടെത്തുകയായിരുന്നു.

തുടർന്ന്​ സുശീൽ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസ്​ രജിസ്റ്റർ ചെയ്യുകയായിരുന്നു.

മറ്റ്​ ഗുസ്​തിക്കാർക്ക്​ മുമ്പിൽ​​ സുശീൽ കുമാറിനെക്കുറിച്ച്​ മോശമായി സംസാരിച്ചതിന്​ സുഹൃത്തുക്കൾക്കൊപ്പം സാഗറിനെ മോഡൽ ടൗണിലെ വീട്ടിൽനിന്ന്​ തട്ടിക്കൊണ്ടുപോയതായും ആരോപണം ഉയർന്നിരുന്നു. ഛത്രസാൽ സ്​റ്റേഡിയത്തിന്‍റെ പാർക്കിങ്​ പ്രദേശത്തുവെച്ച്​ സുശീൽ കുമാർ, അജയ്​, പ്രിൻസ്​ ദലാൽ, സോനു, സാഗർ, അമിത്​ എന്നിവർ തമ്മിൽ വഴക്കുണ്ടായതായി ​അന്വേഷണത്തിൽ കണ്ടെത്തിയതായി അഡീഷനൽ ഡി.സി.പി ഡോ. ഗുരിഖ്​പാൽ സിങ്​ സിദ്ധു പറഞ്ഞു.

അന്വേഷണത്തിൽ പ്രിൻസ്​ ദലാലിന്‍റെ മൊ​ബൈൽ ഫോണിൽനിന്ന്​ അക്രമത്തിന്‍റെ വിഡിയോ ലഭിച്ചതായും പൊലീസ്​ പറഞ്ഞു. ദലാലിനെ സംഭവ സ്​ഥലത്തുനിന്നുതന്നെ പൊലീസ്​ പിടികൂടിയിരുന്നു. മൊബൈൽ ഫോൺ, ഇരട്ടക്കുഴൽ തോക്കുകൾ തുടങ്ങിയവയും ദലാലിന്‍റെ അടുത്തുനിന്ന്​ പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിൽ തോക്കുകൾ രജിസ്റ്റർ ചെയ്​തിരിക്കുന്നത്​ ഹരിയാനയിലെ അശോദ ഗ്രാമത്തിലെ ഒരാളുടെ പേരിലാണെന്ന്​ കണ്ടെത്തിയതായും പൊലീസ്​ പറഞ്ഞു.  

Tags:    
News Summary - Raids on to nab wrestler Sushil Kumar, victims record statements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.