പ്രൈം വോളി ലീഗ്: കാര്‍ത്തിക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ക്യാപ്റ്റന്‍
കൊച്ചി: പ്രൈം വോളിബാള്‍ ലീഗിലെ ആദ്യപതിപ്പില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ മിഡില്‍ ബ്ലോക്കര്‍ എ. കാര്‍ത്തിക് നയിക്കും. 2021 സെപ്റ്റംബറില്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നായകനായിരുന്ന കാര്‍ത്തിക് 2016ലാണ് ആദ്യമായി ദേശീയതലത്തില്‍ കളിച്ചത്. താരലേലത്തില്‍ 15 ലക്ഷം രൂപക്കാണ് ബ്ലൂ സ്പൈക്കേഴ്സ് 27കാരനായ കാര്‍ത്തിക്കിനെ സ്വന്തമാക്കിയത്.
ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് മത്സരം ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെയാണ് ബ്ലൂസ്പൈക്കേഴ്സ് നേരിടുക. ടീമിന്റെ ജഴ്സി സിനിമ താരം ആൻറണി വര്‍ഗീസ് എഫ്.ബി പേജിലൂടെ പുറത്തിറക്കി. ബ്ലൂ സ്പൈക്കേഴ്സ് മുഖ്യപരിശീലകന്‍ എം.എച്ച്. കുമാരക്കൊപ്പം ടീം അംഗങ്ങളായ കാര്‍ത്തിക്, ദീപേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ ജേഴ്സിയുമായി നില്ക്കുന്ന ചിത്രമാണ് ആൻറണി വര്‍ഗീസ് പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.