പ്രൈം വോളി: അഹ്മദാബാദിനെ വീഴ്ത്തി ബംഗളൂരു

ചെ​ന്നൈ: റു​പേ പ്രൈം ​വോ​ളി​ബാ​ള്‍ സൂ​പ്പ​ര്‍ ഫൈ​വി​ലെ അ​ഞ്ചു സെ​റ്റ് നീ​ണ്ട ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സി​ന് ജ​യം. ചൊ​വ്വാ​ഴ്ച ചെ​ന്നൈ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സി​നെ തോ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കോ​ര്‍: 14-16, 7-15, 16-14, 15-9, 15-13. ജി​ഷ്ണു​വാ​ണ് ക​ളി​യി​ലെ താ​രം. സീ​സ​ണി​ലെ ത്രി​ല്ല​ർ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നി​നാ​ണ് ചെ​ന്നൈ സാ​ക്ഷ്യം വ​ഹി​ച്ച​ത്. സൂ​പ്പ​ര്‍ ഫൈ​വി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​ർ​പി​ഡോ​സ് തോ​റ്റി​രു​ന്നു.

ഇ​ന്ന് സൂ​പ്പ​ര്‍ ഫൈ​വി​ലെ നാ​ലാം മ​ത്സ​ര​ത്തി​ല്‍ കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ഡ​ല്‍ഹി തൂ​ഫാ​ന്‍സി​നെ നേ​രി​ടും. ഇ​രു​ടീ​മു​ക​ളും ആ​ദ്യ മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ചി​ട്ടു​ണ്ട്. നാ​ലു പോ​യ​ന്റു​മാ​യി ഹീ​റോ​സാ​ണ് സൂ​പ്പ​ര്‍ ഫൈ​വ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. ര​ണ്ടാ​മ​തു​ള്ള ഡ​ല്‍ഹി​ക്ക് മൂ​ന്നു പോ​യ​ന്റു​ണ്ട്. ലീ​ഗ് ഘ​ട്ട​ത്തി​ല്‍ യ​ഥാ​ക്ര​മം ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്ത​തി​ന് കാ​ലി​ക്ക​റ്റി​ന് ര​ണ്ടു പോ​യ​ന്റും ഡ​ല്‍ഹി​ക്ക് ഒ​രു പോ​യ​ന്റും ബോ​ണ​സാ​യി ല​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Prime volleyball: Bengaluru beat Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.