1) സീനിയർ ആൺ.: എസ്. ജഗന്നാഥൻ, മുണ്ടൂർ എച്ച്.എസ്.എസ്, പാലക്കാട്, 2) ജൂനിയർ പെൺ: എസ്. അർച്ചന, മുണ്ടൂർ എച്ച്.എസ്.എസ്, പാലക്കാട്, 3) ജൂനിയർ ആൺ:സി.പി. ആദർശ്, പറളി എച്ച്.എസ്.എസ്, പാലക്കാട്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിലെ ആദ്യ മെഡലുകൾ പാലക്കാട് തൂക്കി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നാല് 3000 മീറ്റർ ഇനങ്ങളിലും സ്വർണം പാലക്കാട്ടെ പറളി എച്ച്.എസിലെയും മുണ്ടൂർ എച്ച്.എസ്.എസിലെയും കുട്ടികൾ സ്വന്തമാക്കി. ഒപ്പം മൂന്ന് വെള്ളിയും ഒരു വെങ്കലവും കൂടി ചേർക്കുകയും ചെയ്തു.
സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പറളി എച്ച്.എസിലെ എം. ഇനിയക്കായിരുന്നു സ്വർണം. പാലക്കാടിന്റെ തന്നെ ജി. അക്ഷയ വെള്ളിയും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലും സ്വർണവും വെള്ളിയും പാലക്കാട് തന്നെ സ്വന്തമാക്കി. മുണ്ടൂർ എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് ഇരട്ടനേട്ടം കൈവരിച്ചത്.
എസ്. ജഗന്നാഥൻ സ്വർണവും ബി. മുഹമ്മദ് ഷബീർ വെള്ളിയും നേടി. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ മുണ്ടൂർ എച്ച്.എസ്.എസിലെ എസ്. അർച്ചന സ്വർണം കരസ്ഥമാക്കി. കഴിഞ്ഞ തവണയും ഇതേ ഇനത്തിൽ അർച്ചനയായിരുന്നു ജേതാവ്. ടവന്നൂർ വി.എം.എച്ച്.എസ്.എസിലെ എം. അഭിശ്രീ വെങ്കലം നേടിയതും പാലക്കാടിനായി.
ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ സ്വർണവും വെള്ളിയും പാലക്കാടൻ താരങ്ങൾ കൈവിട്ടില്ല. പറളി എച്ച്.എസ്.എസിലെ സി.പി. ആദർശ് സ്വർണവും ചിറ്റൂർ ജി.എച്ച്.എസ്.എസിലെ സി.വി. അരുൾ വെള്ളിയും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.