നീരജ്​ മാതാപിതാക്കൾക്കൊപ്പം

'സ്വപ്​നം' യാഥാർഥ്യമാക്കിയ സന്തോഷത്തിൽ നീരജ്; സഫലീകരിച്ചത്​ മാതാപിതാക്കളുടെ ഏറെനാളത്തെ ആഗ്രഹം

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സിൽ അത്​ലറ്റിക്​സിൽ സ്വർണമെഡൽ നേട്ടവുമായി ജാവലിൻ താരം നീരജ്​ ചോപ്ര രാജ്യത്തിന്‍റെ അഭിമാനമായിരുന്നു. തന്‍റെ ജീവിതത്തിലെ സ്വപ്​നങ്ങളിലൊന്ന്​ പൂർത്തീകരിച്ചതിന്‍റെ നിർവൃതിയിലാണ്​ താരമിപ്പോൾ.

തന്‍റെ മാതാപിതാക്കൾക്ക്​ ആദ്യമായി വിമാനത്തിൽ പറക്കാൻ അവസരമൊരുക്കി അവരെ സന്തോഷിപ്പിച്ചാണ്​​ നീരജ്​ തന്‍റെ സ്വപ്​നങ്ങളിലൊന്ന്​ യാഥാർഥ്യമാക്കിയത്​. മാതാപിതാക്കൾക്കൊപ്പമുള്ള വിമാനയാത്രയുടെ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.


'എന്‍റെ മാതാപിതാക്കളെ അവരുടെ ആദ്യ വിമാനയാത്ര കൊണ്ടുപോകാൻ കഴിഞ്ഞതിനാൽ എന്‍റെ ഒരു ചെറിയ സ്വപ്നം ഇന്ന് യാഥാർഥ്യമായി'-നീരജ്​ സാമൂഹിക മാധ്യമങ്ങളിൽ എഴുതി.

2021ൽ മത്സരങ്ങളിൽ നിന്ന്​ ചെറിയ ഇട​വേള എടുക്കുമെന്ന്​ നീരജ് നേരത്തെ​ അറിയിച്ചിരുന്നു. 2022ലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത്​ ഗെയിംസിലും പ​ങ്കെടുക്കുന്നതിനായി മടങ്ങി വരുമെന്നാണ്​ താരം കഴിഞ്ഞ മാസം അറിയിച്ചത്​.

ടോക്യോ ഒളിമ്പിക്​സിൽ പുരുഷ വിഭാഗം ജാവലിൻത്രോയിൽ 87.58 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ്​ നീരജ്​ ചരിത്രം കുറച്ചത്​. അത്​ലറ്റിക്​സിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ്​ മാറിയിരുന്നു.

Tags:    
News Summary - Olympic gold medallist Neeraj Chopra's dream comes true after giving special gift to parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.