നാസൗ (ബഹാമസ്): ഒളിമ്പിക് യോഗ്യത മത്സരമായ ലോക അത് ലറ്റിക്സ് റിലേയിൽ ഇന്ത്യക്ക് നിരാശ. പുരുഷ 4x400 മീറ്ററിൽ ടീമിന് ഹീറ്റ്സ് മത്സരം പൂർത്തിയാക്കാനായില്ല. രണ്ടാം പാദത്തിൽ ഓടിയ രാജേഷ് രമേഷ് ഇടക്ക് പേശീവലിവു മൂലം പിന്മാറിയതാണ് തിരിച്ചടിയായത്. 4x400 മീറ്റർ മിക്സഡ് റിലേയിൽ ആറാമതും വനിതകൾ അഞ്ചാമതുമായി ഫിനിഷ് ചെയ്തതോടെ ആദ്യ റൗണ്ടിൽനിന്ന് ഇന്ത്യക്ക് മുന്നേറാനായില്ല.
മൂന്ന് ടീമുകളും ഒളിമ്പിക് യോഗ്യത തേടി രണ്ടാംറൗണ്ടിൽ വീണ്ടും ഇറങ്ങും. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർ കൂടി ഉൾപ്പെട്ടതായിരുന്നു പുരുഷ സംഘം. അനസാണ് ആദ്യ പാദത്തിൽ ഓടിയത്. ഒന്നാം റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർക്ക് ഒളിമ്പിക് യോഗ്യത ലഭിക്കും. മറ്റുള്ളവർക്ക് രണ്ടാം റൗണ്ടിൽ മത്സരിക്കാൻ അവസരമുണ്ട്. ഇതിൽ ആദ്യ രണ്ടിലെത്തിയാലും പാരിസ് ടിക്കറ്റ് കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.