പ്രൈം വോളിബാള്‍: ആദ്യ മത്സരം കൊച്ചി–ഹൈദരാബാദ്
കൊച്ചി: പ്രൈം വോളിബാള്‍ ലീഗ് ആദ്യ സീസണിനുള്ള മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിന് വൈകീട്ട് ഏഴിന് ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും.
23 ദിവസങ്ങളിലായി 24 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് എന്നീ ഏഴ് ടീമുകളും ഓരോ റൗണ്ട് റോബിന് മത്സരങ്ങള്‍ കളിക്കും. ലീഗ് ഘട്ടത്തില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. ഫെബ്രുവരി 27നാണ് കലാശക്കളി.
വൈകീട്ട് ഏഴിനാണ് എല്ലാ മത്സരങ്ങളും. രണ്ട് മത്സരങ്ങള്‍ അരങ്ങേറുന്ന ഫെബ്രുവരി 11നും 17നും രണ്ടാം മത്സരം രാത്രി ഒമ്പതിന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.