Posted On
date_range Updated On
date_range ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ദ്യുതി ചന്ദ്; താരത്തിന് സസ്പെൻഷൻ
ന്യൂഡൽഹി: വനിത സ്പ്രിന്റ് താരം ദ്യുതി ചന്ദിന് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് സസ്പെൻഷൻ. നിരോധിത അനബോളിക് സ്റ്റിറോയ്ഡിന്റെ അംശം പരിശോധനയിലെ എ സാമ്പിളിൽ കണ്ടെത്തിയതിനാൽ ദേശീയ ഉത്തേജകവിരുദ്ധ സമിതിയാണ് സസ്പെൻഡ് ചെയ്തത്. അൻഡാറിൻ, ഒസ്റ്റാറിൻ, ലിഗാൻഡ്രോൾ തുടങ്ങിയവയുടെ അംശങ്ങൾ മൂത്രപരിശോധനയിൽ കണ്ടെത്തി.
നിരോധിത മരുന്നുഘടകങ്ങളാണിവ. ഏഴു ദിവസത്തിനകം ബി സാമ്പിൾ പരിശോധനക്കായി ദ്യുതി ചന്ദിന് അപേക്ഷിക്കാം. ഈ പരിശോധനയിലും പോസിറ്റിവായാൽ കടുത്ത നടപടിയുണ്ടാകും. ഡിസംബർ അഞ്ചിനാണ് ദ്യുതിയുടെ സാമ്പിളുകൾ ശേഖരിച്ചത്. പോസിറ്റിവായ കാര്യം അറിയില്ലെന്നാണ് ദ്യുതിയുടെ പ്രതികരണം. അറിയില്ലെന്നാണ് അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ) പ്രസിഡന്റ് ആദിൽ സുമരിവാലയും പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.