ആഷി ചൗക്‌സി, മണിനി കൗശിക്, സിഫ്റ്റ് കൗർ സമ്ര
Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം; ഷൂട്ടിങ് ടീം ഇനത്തിൽ വെള്ളി
ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. 50 മീറ്റർ റൈഫിൾ ടീം ഇനത്തിലാണ് ഇന്ത്യൻ ടീം വെള്ളി നേടിയത്. സിഫ്റ്റ് കൗർ സമ്ര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരുടെ ടീം ആണ് ജേതാക്കൾ.
1764 പോയിന്‍റ് നേടിയാണ് ഇന്ത്യൻ ഷൂട്ടിങ് ടീമിന്‍റെ വെള്ളി നേട്ടം. 1773 പോയിന്‍റുമായി ചൈന സ്വർണവും 1756 പോയിന്‍റുമായി കൊറിയൻ ടീം വെങ്കലവും മെഡൽ നേടി.
ഇന്ത്യയുടെ ഷൂട്ടിങ് ടീം നേടുന്ന ആറാമത്തെ മെഡലാണിത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ടീം ഒമ്പത് മെഡലുകൾ നേടിയിരുന്നു.
ഏഷ്യൻ ഗെയിംസിൽ ഇതുവരെ 15 മെഡൽ നേട്ടം കൈവരിച്ച് ഇന്ത്യൻ ടീം മുന്നേറുകയാണ്. ഇതിൽ അഞ്ച് മെഡലുകൾ വെള്ളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.