Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ഷൂട്ടിങ്ങിൽ, ലോക റെക്കോഡ്
ഹാങ്ചോ: 19ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം ഷൂട്ടിങ്ങിൽ. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾസ് ടീമാണ് ലോക റെക്കോഡോടെ സ്വർണം നേടിയത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ് തോമർ, ദിവ്യാൻഷ് സിങ് പൻവാർ എന്നിവരടങ്ങിയ ടീമാണ് രാജ്യത്തിന്‍റെ അഭിമാനമായത്.
1893.7 പോയിന്‍റുകൾ നേടിയാണ് ഇന്ത്യൻ ടീം ഒന്നാമതെത്തിയത്. ചൈനയുടെ 1893.3 പോയിന്‍റ് എന്ന റെക്കോഡാണ് ഇന്ത്യ പിന്നിലാക്കിയത്.
നിലവിൽ ഒരു സ്വർണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.
ചാമ്പ്യൻഷിപ്പിന്‍റെ ആദ്യ ദിനത്തിൽ മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഇന്ത്യ നേടിയിരുന്നു. തുഴച്ചിലിൽ രണ്ടും ഷൂട്ടിങ്ങിൽ ഒരു വെള്ളിയുമാണ് ലഭിച്ചത്. രണ്ടിലും ഓരോ വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.