അമ്പെയ്ത്ത് ലോകകപ്പ്: ഒളിമ്പിക് ചാമ്പ്യന്മാരെ വീഴ്ത്തി ഇന്ത്യക്ക് സ്വർണം

ഷാങ്ഹായ് (ചൈന): ഒളിമ്പിക്സ് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് ഒന്ന് റീകർവ് പുരുഷ ടീം ഇനത്തിൽ ഇന്ത്യക്ക് ചരിത്ര സ്വർണം. ധീരദ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവരുൾപ്പെട്ട സംഘമാണ് ജേതാക്കളായത്. സ്കോർ: 57-57, 57-55, 55-53.

14 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ ഇനത്തിൽ ഇന്ത്യ ലോക ജേതാക്കളാവുന്നത്. ഇതോടെ സ്വർണനേട്ടം അഞ്ചായി ഉയർന്നു. ഇന്നലെ റീകർവിൽ ഓരോ വെള്ളിയും വെങ്കലവും കൂടി ലഭിച്ചു. വനിത വ്യക്തിഗത വിഭാഗത്തിൽ ദീപിക കുമാരിക്കാണ് വെള്ളി. അങ്കിത ഭഗത്, ധീരജ് ബൊമ്മ എന്നിവരടങ്ങിയ മിക്സഡ് ടീം വെങ്കലവും നേടി. അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി എട്ട് മെഡലുകളോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.

Tags:    
News Summary - Archery World Cup: India beat Olympic champions to win gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.