ലക്ഷ്യം ലോക ചാമ്പ്യൻഷിപ് -നീരജ് ചോപ്ര

സ്റ്റോക്ഹോം: ചരിത്രത്തിലേക്കാണ് നീരജ് ചോപ്രയുടെ ഓരോ ഏറും. ഒളിമ്പിക്സ് അത്‍ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായ നീരജ് ഡയമണ്ട് ലീഗിൽ മെഡൽ സ്വന്തമാക്കുന്ന പ്രഥമ ഇന്ത്യക്കാരനുമായി മാറിയിരുന്നു കഴിഞ്ഞ ദിവസം സ്റ്റോക്ഹോമിൽ. ദേശീയ റെക്കോഡ് പുതുക്കിയ നീരജ് വെള്ളിയാണ് സ്വന്തമാക്കിയത്.

തന്റെ അടുത്ത ലക്ഷ്യം ഈമാസം യു.എസിലെ ഒറിഗോണിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ് സ്വർണമാണെന്ന് വ്യക്തമാക്കിയ നീരജ് 90 മീറ്റർ എന്ന സ്വപ്നദൂരം ഈ വർഷം തന്നെ മറികടക്കാനാവുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. സ്റ്റോക്ഹോമിൽ 89.94 മീറ്റർ ത്രോയുമായി തന്റെ തന്നെ പേരിലുള്ള 89.30 മീറ്ററിന്റെ ദേശീയ റെക്കോഡ് 24കാരൻ പഴങ്കഥയാക്കിയിരുന്നു.

Tags:    
News Summary - Aim World Championship -Neeraj Chopra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.