Posted On
date_range Updated On
date_range യു.എസ് ഓപൺ; ദ്യോകോവിച്ച് കളിക്കും
ന്യൂയോർക്: ആഗസ്റ്റ് 31ന് ആരംഭിക്കുന്ന യു.എസ് ഓപണിൽ ഇറങ്ങുമെന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ച്. കോവിഡിനെ തുടർന്ന് റാഫേൽ നദാൽ പിന്മാറുകയും കാൽമുട്ടിന് പരിക്കേറ്റ് റോജർ ഫെഡറർ വിശ്രമത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ദ്യോകോയുടെ പങ്കാളിത്തം സംഘാടകർക്ക് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. വനിതകളിലും ഒന്നാം നമ്പർ താരം ആഷ്ലീഗ് ബാർട്ടി ഉൾപ്പെടെ മുൻനിര താരങ്ങളിൽ ചിലർ നേരത്തേ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ആസ്ട്രേലിയയുടെ നിക് കിർഗിയോസും പങ്കെടുക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.