റാ​ക് പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ ഓ​ട്ട മ​ല്‍സ​രം

മ​നോ​വീ​ര്യ​മു​യ​ര്‍ത്തും കാ​യി​ക പ്ര​ക​ട​ന​ങ്ങ​ള്‍

സ​മാ​ധാ​ന​പാ​ല​ക​രി​ല്‍ മ​നോ​വീ​ര്യ​മു​യ​ര്‍ത്താ​ന്‍ പ്ര​ത്യേ​ക കാ​യി​ക മ​ല്‍സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്ക​മി​ട്ട് റാ​സ​ല്‍ഖൈ​മ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​മ്മ​ർ​ദ​ങ്ങ​ള്‍ക്ക​ടി​പ്പെ​ടാ​തെ സ​മൂ​ഹ​ത്തി​ന് സേ​വ​നം സാ​ധ്യ​മാ​ക്കാ​ന്‍ സേ​നാം​ഗ​ങ്ങ​ളെ പ്രാ​പ്ത​മാ​ക്കു​ന്ന​താ​ണ് കാ​യി​ക മ​ല്‍സ​ര​ങ്ങ​ളെ​ന്ന് ഓ​ഫീ​സേ​ഴ്സ് ക്ല​ബി​ല്‍ ആ​രം​ഭി​ച്ച ആ​ദ്യ മ​ല്‍സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്ക​മി​ട്ട് റാ​ക് പൊ​ലീ​സ് കാ​യി​ക സാ​മൂ​ഹി​ക വ​കു​പ്പ് മേ​ധാ​വി ലെ​ഫ്. കേ​ണ​ല്‍ അ​ബ്ദു​ല്ല ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി പ​റ​ഞ്ഞു.

സേ​ന​യി​ലെ റാ​ങ്ക് വ്യ​ത്യാ​സ​മേ​തു​മി​ല്ലാ​തെ​യാ​ണ് മ​ല്‍സ​ര​ങ്ങ​ള്‍. ഓ​ട്ടം, ന​ട​ത്തം, സ്നൂ​ക്ക​ര്‍ തു​ട​ങ്ങി വി​വി​ധ​യി​നം മ​ല്‍സ​ര​ങ്ങ​ളാ​ണ് സേ​നാം​ഗ​ങ്ങ​ള്‍ക്കാ​യി ന​ട​ത്തു​ന്ന​ത്. പൊ​ലീ​സ് സേ​ന​യു​ടെ കാ​യി​ക ക്ഷ​മ​ത​യി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്താ​നു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​ക​ള്‍ അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണെ​ന്ന് മീ​ഡി​യ ആ​ന്‍റ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഹ​മ​ദ് അ​ബ്ദു​ല്ല അ​ല്‍ അ​വാ​ദി പ​റ​ഞ്ഞു.

കാ​യി​ക മ​ല്‍സ​ര​ങ്ങ​ള്‍ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും നി​ശ്ച​യ​ദാ​ഢ്യം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ വ​കു​പ്പ​ക​ളും സം​ഘ​ട​നാ യൂ​നി​റ്റു​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കു​ന്ന​തി​ന് കൂ​ടി ല​ക്ഷ്യ​മി​ടു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Morale-boosting sports events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.