Posted On
date_range Updated On
date_range ലോക പാര അത്ലറ്റിക്സ് ഗ്രാൻഡ് പ്രീയിൽ മലയാളിക്ക് സ്വർണം
തിരുവനന്തപുരം: പാരിസിൽ നടക്കുന്ന ലോക പാര അത്ലറ്റിക്സ് ഗ്രാൻഡ് പ്രീയിൽ ഇന്ത്യക്കായി സ്വർണം നേടി കേരളത്തിൽ നിന്നുള്ള മുഹമ്മദ് ബാസിൽ. 100 മീ. - ടി47 വിഭാഗത്തിൽ 11.06 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ബാസിൽ സ്വർണം നേടിയത്.
മലപ്പുറം പൊന്നാനി സ്വദേശിയായ ബാസിൽ കഴിഞ്ഞ ഒരു വർഷമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തുള്ള എൽ.എൻ.സി.പി.ഇ കാമ്പസിൽ ഹൈ പെർഫോമൻസ് പരിശീലകൻ ശ്രീനിവാസന്‍റെ കീഴിലാണ് പരിശീലനം. ഡൽഹിയിൽ നടന്ന ഖേലോ ഇന്ത്യ പാര ഗെയിംസിലും ബാസിൽ സ്വർണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.