ല​യ​ണ​ൽ മെ​സ്സി​ക്ക് യാ​ത്ര​യ​യ​പ്പ് അ​ങ്കം; അ​ർ​ജ​ന്റീ​ന x ബെ​നി​ൻ മ​ത്സ​രം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 4.30ന്

ബ്വേ​ന​സ് എ​യ്റി​സ്: വി​ട​പ​റ​യും​മു​മ്പ് ഒ​രി​ക്ക​ൽ കൂ​ടി ല​യ​ണ​ൽ മെ​സ്സി പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഫൈ​ന​ലി​നു പി​ന്നാ​ലെ, ​ജീ​വി​ത​ത്തി​ൽ ചി​ല പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും നി​റ​ഞ്ഞ കാ​ല​ത്തി​നു​ശേ​ഷം, യാ​ത്ര​പ​റ​യാ​നാ​യി മെ​സ്സി വീ​ണ്ടു​മെ​ത്തി. ബ്വേ​ന​സ് എ​യ്റി​സി​ൽ​നി​ന്നും അ​ധി​കം ദൂ​രെ​യ​ല്ലാ​തെ എ​സീ​സ ന​ഗ​ര​ത്തി​ലാ​ണ് ല​യ​ണ​ൽ സ്ക​ലോ​ണി​യു​ടെ​യും ടീ​മി​ന്റെ​യും പ​രി​ശീ​ല​ന ക്യാ​മ്പ്. അ​വി​ടേ​ക്ക്, ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ലു​ക്കി​ലാ​യി​രു​ന്നു മെ​സ്സി​യു​ടെ വ​ര​വ്. ചാ​ര​നി​റ​ത്തി​ലെ ജീ​ൻ​സും വെ​ള്ള ടീ​ഷ​ർ​ട്ടും പ​ച്ച​നി​റ​ത്തി​ലെ ഓ​വ​ർ​കോ​ട്ടും, ഒ​പ്പ​മൊ​രു കൂ​ളി​ങ് ഗ്ലാ​സു​മാ​യി ബോ​ളി​വു​ഡ് താ​ര​പ്പ​കി​ട്ടി​ൽ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​തി​ഹാ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​ർ​ക്കൊ​പ്പം വീ​ണ്ടും പ​രി​ശീ​ല​ന​വും ക​ളി​യു​മാ​യി പ​ടി​യി​റ​ക്കം അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​നു​ള്ള വ​ര​വാ​ണി​ത്. കാ​റി​ൽ നി​ന്നി​റ​ങ്ങി, ടീം ​ഹോ​ട്ട​ലി​ലേ​ക്കു​ള്ള രാ​ജ​കീ​യ എ​ൻ​ട്രി ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രും ആ​ഘോ​ഷ​മാ​ക്കി.

അ​ർ​ജ​ന്റീ​ന​യു​ടെ പ​ത്താം ന​മ്പ​ർ ജ​ഴ്സി​യെ ലോ​ക​ഫു​ട്ബാ​ളി​ൽ ​ആ​ഘോ​ഷ​മാ​ക്കി നി​ല​നി​ർ​ത്തി​യ ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പ​ടി​യി​റ​ക്കം പ്ര​ഖ്യാ​പി​ച്ച ല​യ​ണ​ൽ മെ​സ്സി ഇ​ത്ത​വ​ണ അ​വ​സാ​ന നൃ​ത്ത​ത്തി​നു​ള്ള വ​ര​വാ​ണ്. ഇ​ന്ത്യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 4.30ന് ​അ​ർ​ജ​ന്റീ​ന ത​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​ത്തി​ന് ബ്വേ​ന​സ് ഐ​യ്റി​സി​ലെ എ​സ്റ്റാ​ഡി​യോ മോ​ണ്യൂ​മെ​ന്റ​ലി​ൽ ബൂ​ട്ടു​കെ​ട്ടു​മ്പോ​ൾ ലോ​കം നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ​യാ​വും കാ​ത്തി​രി​ക്കു​ന്ന​ത്.

ജൂ​ലൈ 19ന് ​ന​ട​ന്ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്​​പെ​യി​നി​നു മു​മ്പാ​കെ ദ​യ​നീ​യ​മാ​യി തോ​റ്റ്, ലോ​ക​കി​രീ​ടം കൈ​വി​ട്ട് മ​ട​ങ്ങി​യ ല​യ​ണ​ൽ​ മെ​സ്സി, പി​താ​വി​ന്റെ വേ​ർ​പാ​ടി​നു പി​ന്നാ​ലെ ആ​ഗ​സ്റ്റ് 31നാ​ണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടു​നീ​ണ്ട ദേ​ശീ​യ ടീം ​ക​രി​യ​റി​നു​ശേ​ഷം സൂ​പ്പ​ർ​താ​രം നീ​ല​വ​ര​യ​ൻ കു​പ്പാ​യ​മ​ഴി​ച്ചു​വെ​ക്കാ​ൻ നി​ശ്ച​യി​ച്ച​പ്പോ​ൾ, ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​നാ​യി​രു​ന്നു അ​ർ​ജ​ന്റീ​ന​യു​ടെ തീ​രു​മാ​നം.

ആ ​ദി​വ​സ​മാ​ണി​ത്. ബ്വേ​ന​സ് എ​യ്റി​സ് വേ​ദി​യാ​വു​ന്ന മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ടീ​മാ​യ ബെ​നി​നാ​ണ് അ​ർ​ജ​ന്റീ​ന​യു​ടെ എ​തി​രാ​ളി. ലോ​ക​റാ​ങ്കി​ങ്ങി​ൽ 93ാം സ്ഥാ​ന​ക്കാ​രാ​യ ബെ​നി​നു​മാ​യു​ള്ള അ​ർ​ജ​ന്റീ​ന​യു​ടെ പോ​രാ​ട്ടം ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത് മെ​സ്സി​യു​ടെ വി​ട​വാ​ങ്ങ​ൽ അ​ങ്കം എ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​വും.

ലാ ​അ​ൽ​ബി​സെ​ല​സ്റ്റ​യു​ടെ പ​ത്താം ന​മ്പ​ർ ജ​ഴ്സി​യി​ൽ വീ​ണ്ടും മെ​സ്സി​യി​റ​ങ്ങു​മ്പോ​ൾ, 85,000 ഇ​രി​പ്പി​ട ശേ​ഷി​യു​ള്ള ബ്വേ​ന​സ് എ​യ്റി​സ് സ്റ്റേ​ഡി​യ​ത്തി​ലെ ടി​ക്ക​റ്റു​ക​ളെ​ല്ലാം വി​റ്റ​ഴി​ഞ്ഞു. 

Tags:    
News Summary - Lionel Messi's Final Farewell: Argentina to Face Benin in Emotional Send-Off Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.