പാഠം 3; ഉ​റു​ഗ്വാ​യ്, ഇ​ന്ത്യ- ഉ​റു​ഗ്വാ​യ് മ​ത്സ​രം രാ​ത്രി 7.30 മു​ത​ൽ

ആ​ദ്യം പാ​ന​മ, പി​ന്നെ ബ്ര​സീ​ൽ, ഇ​പ്പോ​ഴി​താ ഉ​റു​ഗ്വാ​യ്… ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​നി​ത് പ​രീ​ക്ഷ​ണ കാ​ല​മാ​ണ്. ചൊ​വ്വാ​ഴ്ച ഖാ​ലി​ദ് ജ​മീ​ലി​ന്റെ കു​ട്ടി​ക​ൾ ഫി​ഫ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ പോ​രാ​ട്ട​ത്തി​ൽ നേ​രി​ടാ​ൻ പോ​വു​ന്ന​ത് പ്ര​ഥ​മ ലോ​ക ചാ​മ്പ്യ​ന്മാ​രെ. ര​ണ്ടു​വ​ട്ടം ലോ​ക കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​വ​ർ നി​ല​വി​ൽ ഫി​ഫ റാ​ങ്കി​ങ്ങി​ൽ 20ലു​ണ്ട്. ഇ​ക്കു​റി ലോ​ക​ക​പ്പി​ൽ നി​റം മ​ങ്ങി​യെ​ങ്കി​ലും ഉ​ജ്ജ്വ​ല ഫോ​മി​ലാ​ണ് ഉ​റു​ഗ്വാ​യ്. ഏ​ഷ്യ​ൻ വ​മ്പ​ന്മാ​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യെ മി​ക​ച്ച മാ​ർ​ജി​നി​ൽ തോ​ൽ​പി​ച്ചാ​ണ് വ​ര​വ്.

ഫി​ഫ റാ​ങ്കി​ങ്ങി​ൽ 138ാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​ക്ക് മ​ത്സ​രം ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ്. സു​നി​ൽ ഛേത്രി​യു​ടെ വി​ര​മി​ക്ക​ലി​നു​ശേ​ഷം യു​വ​താ​ര​ങ്ങ​ളി​ലാ​ണ് പ്ര​തീ​ക്ഷ. മ​ൻ​വീ​ർ സി​ങ്ങും റ​യാ​ൻ വി​ല്യം​സും ആ​ഷി​ഖ് കു​രു​ണി​യ​നും സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദു​മൊ​ക്കെ ഉ​റു​ഗ്വാ​യി​യു​ടെ ലോ​കോ​ത്ത​ര പ്ര​തി​രോ​ധം ഭേ​ദി​ക്കു​മോ എ​ന്ന് ക​ണ്ട​റി​യ​ണം. പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ മെ​ന​യാ​നാ​യി​രി​ക്കും ഇ​വ​രു​ടെ ശ്ര​മം. അ​ൻ​വ​ർ അ​ലി ന​യി​ക്കു​ന്ന പ്ര​തി​രോ​ധ നി​ര​ക്കും ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​വും മ​ത്സ​രം. ഇ​ന്ത്യ​യു​ടെ ആ​ദ്യ ഇ​ല​വ​നി​ൽ മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ഒ​ന്നാം ഗോ​ൾ​കീ​പ്പ​ർ ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു​വി​നെ ബ്ര​സീ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പി​ൻ​വ​ലി​ച്ചു പ്ര​ഭ്സു​ഖ​ൻ ഗി​ല്ലി​നെ ഗ്ലൗ​സ് ഏ​ൽ​പി​ച്ചി​രു​ന്നു. ഗി​ൽ ഇ​ന്ന് ബെ​ഞ്ചി​ലി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

റ​യ​ൽ മ​ഡ്രി​ഡ് താ​രം ഫെ​ഡ​റി​കോ വാ​ൽ​വെ​ർ​ദെ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​ത് മാ​ത്ര​മാ​ണ് ഉ​റു​ഗ്വാ​യി​യി​ലെ കു​റ​വ്. ഏ​ത് പൊ​സി​ഷ​നി​ലും ലോ​കോ​ത്ത​ര താ​ര​ങ്ങ​ൾ. എ​ങ്കി​ലും ഡാ​ർ​വി​ൻ നൂ​ന​സ് ന​യി​ക്കു​ന്ന മു​ന്നേ​റ്റ​വും ലു​കാ​സ് ടൊ​റൈ​റ​യും റോ​ഡ്രി​ഗോ ബെ​ന്റാ​ങ്കൂ​റും എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന മ​ധ്യ​നി​ര​യും റൊ​ണാ​ൾ​ഡ് അ​രൗ​ഹോ, മ​തി​യാ​സ് ഒ​ലി​വേ​ര, ഹോ​സ് മ​രി​യ ജി​മ​ന​സ് തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്ന പ്ര​തി​രോ​ധ​വും കൊ​ൽ​ക്ക​ത്ത​യി​ൽ ബൂ​ട്ടു​കെ​ട്ടും. ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ക​ളി​ച്ച സം​ഘ​ത്തി​ലെ 18 പേ​രു​മാ​യാ​ണ് ഡീ​ഗോ ഫോ​ർ​ലാ​ൻ ഇ​ന്ത്യ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​റു​ഗ്വാ​യി​യു​ടെ ഇ​തി​ഹാ​സ താ​ര​മാ​യ ഫോ​ർ​ലാ​ന് ഐ.​എ​സ്.​എ​ല്ലി​ൽ മു​മ്പ് ക​ളി​ച്ച​തി​നാ​ൽ സാ​ൾ​ട്ട് ലേ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ മൈ​താ​ന​ങ്ങ​ൾ സു​പ​രി​ചി​ത​മാ​ണ്.

ബ്ര​സീ​ലി​നെ​തി​രെ ആ​ദ്യ അ​ര​മ​ണി​ക്കൂ​റോ​ളം കാ​ന​റി​ക​ളെ പി​ടി​ച്ചു​കെ​ട്ടാ​ൻ ക​ഴി​ഞ്ഞ​ത് ശ്ര​ദ്ധേ​യ​മാ​ണ്. മു​മ്പ് ര​ണ്ടു​ത​വ​ണ കൊ​ൽ​ക്ക​ത്ത​യി​ല​ട​ക്കം ഇ​ന്ത്യ​ക്കെ​തി​രെ ക​ളി​ച്ച ച​രി​ത്ര​മു​ണ്ട് ഉ​റു​ഗ്വാ​യി​ക്ക്. ര​ണ്ടി​ലും മൂ​ന്നി​ൽ കു​റ​യാ​ത്ത ഗോ​ളി​ന് അ​വ​ർ ജ​യി​ച്ചു.

ഇ​ന്ത്യ​ൻ ടീ​മി​ൽ മി​ക​ച്ച ക​ളി​ക്കാ​രു​ണ്ട് -​ഫോ​ർ​ലാ​ൻ

ഫി​ഫ റാ​ങ്കി​ങ്ങി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യെ ഒ​ട്ടും കു​റ​ച്ചു​കാ​ണു​ന്നി​ല്ലെ​ന്ന് ഉ​റു​ഗ്വാ​യ് കോ​ച്ച് ഡീ​ഗോ ഫോ​ർ​ലാ​ൻ വ്യ​ക്ത​മാ​ക്കി.

‘ഇ​ന്ത്യ​ക്കെ​തി​രെ ന​മ്മ​ൾ വ​ള​രെ ശ്ര​ദ്ധ​യോ​ടെ ക​ളി​ക്ക​ണം. അ​വ​രു​ടെ ടീ​മി​ൽ മി​ക​ച്ച ചി​ല ക​ളി​ക്കാ​രു​ണ്ട്. അ​വ​ർ​ക്ക് ന​മ്മ​ൾ അ​മി​ത​മാ​യി സ്ഥ​ലം അ​നു​വ​ദി​ച്ചു ന​ൽ​കി​യാ​ൽ അ​വ​ർ ന​മു​ക്ക് വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കും. ഒ​രു ദേ​ശീ​യ ടീം ​എ​ന്ന നി​ല​യി​ൽ ഞ​ങ്ങ​ൾ എ​ല്ലാ എ​തി​രാ​ളി​ക​ളെ​യും ബ​ഹു​മാ​നി​ക്കു​ന്നു. ഇ​ന്ത്യ​ക്കെ​തി​രെ​യു​ള്ള മ​ത്സ​രം ഒ​രി​ക്ക​ലും എ​ളു​പ്പ​മാ​കി​ല്ല. കൂ​ടാ​തെ ഇ​വി​ട​ത്തെ കാ​ലാ​വ​സ്ഥ വ​ള​രെ ഈ​ർ​പ്പ​മു​ള്ള​താ​ണ്. ജ​പ്പാ​നി​ലെ​യും ദ​ക്ഷി​ണ കൊ​റി​യ​യി​ലെ​യും കാ​ലാ​വ​സ്ഥ​യി​ൽ നി​ന്നും ഇ​ത് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്.’-​അ​ദ്ദേ​ഹം തു​ട​ർ​ന്നു.

2016ൽ ​മും​ബൈ സി​റ്റി എ​ഫ്.​സി​ക്കു​വേ​ണ്ടി ഐ.​എ​സ്.​എ​ൽ ക​ളി​ച്ച ഓ​ർ​മ​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. അ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ൽ വെ​ച്ച് എ.​ടി.​കെ​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച റെ​ഡ് കാ​ർ​ഡി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​മാ​ശ​യാ​യി പ​രാ​മ​ർ​ശി​ച്ചു. ‘ഇ​ന്ത്യ​യി​ലെ എ​ന്റെ നാ​ളു​ക​ൾ വ​ള​രെ മ​നോ​ഹ​ര​മാ​യി​രു​ന്നു. എ​ങ്കി​ലും അ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ൽ വെ​ച്ച് എ​നി​ക്ക് ല​ഭി​ച്ച ആ ​റെ​ഡ് കാ​ർ​ഡ് ഇ​പ്പോ​ഴും എ​ന്നെ അ​ൽ​പം അ​സ്വ​സ്ഥ​നാ​ക്കു​ന്നു​ണ്ട് (ചി​രി​ക്കു​ന്നു).’ -ഫോ​ർ​ലാ​ൻ പ​റ​ഞ്ഞു.

വ​ലി​യ മ​ത്സ​ര​ങ്ങ​ൾ പ്ര​ചോ​ദ​നം -ജ​മീ​ൽ

കൊ​ൽ​ക്ക​ത്ത: എ​ത്ര​ത്തോ​ളം കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം ന​മ്മ​ൾ മെ​ച്ച​പ്പെ​ടു​മെ​ന്ന് ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​ൻ ഖാ​ലി​ദ് ജ​മീ​ൽ. ഇ​ത്ത​രം വ​ലി​യ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​ർ​ക്കും എ​ല്ലാ​വ​ർ​ക്കും ഏ​റെ പ്ര​ചോ​ദ​ന​മാ​ണ്. ക​ളി​ക്കാ​രു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത​യും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് പ്ര​ധാ​നം. കൊ​ൽ​ക്ക​ത്ത​യി​ലെ മി​ക​ച്ച കാ​ണി​ക​ൾ​ക്ക് മു​ന്നി​ലാ​ണ് ന​മ്മ​ൾ ക​ളി​ക്കു​ന്ന​ത്, അ​തു​കൊ​ണ്ട് അ​വ​രു​ടെ പൂ​ർ​ണ പി​ന്തു​ണ ന​മു​ക്കു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ബ്ര​സീ​ൽ കോ​ച്ച് കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി ഇ​ന്ത്യ​ൻ ടീ​മി​ന്റെ ക​ളി​ശൈ​ലി​യെ പ്ര​ശം​സി​ച്ച​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, ആ ​പു​ക​ഴ്ത്ത​ലു​ക​ളി​ൽ അ​മി​ത​മാ​യി ആ​ഹ്ലാ​ദി​ക്കാ​തെ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ജ​മീ​ൽ വ്യ​ക്ത​മാ​ക്കി.

ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു

കൊ​ൽ​ക്ക​ത്ത: ബ്ര​സീ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കാ​ണി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഉ​റു​ഗ്വാ​യി​ക്കെ​തി​രാ​യ ക​ളി​യു​ടെ ടി​ക്ക​റ്റ് നി​ര​ക്കി​ൽ 90 ശ​ത​മാ​നം വ​രെ കു​റ​വ് വ​രു​ത്തി. 1,999 വി​ല​യു​ണ്ടാ​യി​രു​ന്ന പ്രീ​മി​യം ടി​ക്ക​റ്റു​ക​ൾ ഇ​പ്പോ​ൾ വെ​റും 199-ന് ​ല​ഭ്യ​മാ​ണ്. മു​മ്പ് ല​യ​ണ​ൽ മെ​സ്സി​യു​ടെ കൊ​ൽ​ക്ക​ത്ത സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ത​ട​സ്സ​ങ്ങ​ൾ നേ​രി​ട്ട ആ​രാ​ധ​ക​ർ​ക്കാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ 22,000 സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ഈ​സ്റ്റ് ബം​ഗാ​ൾ, മോ​ഹ​ൻ ബ​ഗാ​ൻ ഉ​ൾ​പ്പെ​ടെ ക്ല​ബു​ക​ൾ അ​വ​രു​ടെ ആ​രാ​ധ​ക​രെ​യും ഗാ​ല​റി​യി​ലെ​ത്തി​ക്കും.

Tags:    
News Summary - India Face First-Time World Champions Uruguay in Historic International Friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.