Posted On
date_range Updated On
date_range ജൂനിയർ ബാസ്കറ്റ്ബാൾ: കേരള വനിതകൾ ക്വാർട്ടറിൽ
ഭുവനേശ്വർ: 73ാമത് ദേശീയ ജൂനിയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളം വനിത വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കർണാടകക്കെതിരെ 68-45 എന്ന സ്‌കോറിന് ജയിച്ചാണ് മുന്നേറ്റം. പുരുഷന്മാർ പ്രീ ക്വാർട്ടറിലും കടന്നിട്ടുണ്ട്.
ഇവർ ബുധനാഴ്ച ലീഗ് മത്സരത്തിൽ മൂന്നാം ക്വാർട്ടർ വരെ പഞ്ചാബിനോട് മുന്നിട്ടുനിന്ന ശേഷം 63 -72 എന്ന സ്കോറിന് പരാജയപ്പെട്ടു. വനിതകളിൽ തമിഴ്നാട്, മഹാരാഷ്ട്ര പഞ്ചാബ്, ഛത്തിസ്ഗഢ്, മധ്യപ്രദേശ് ടീമുകളും ക്വാർട്ടറിൽ കടന്നിട്ടുണ്ട്. പുരുഷന്മാരിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ ചണ്ഡിഗഢ് എന്നിവരും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.