Posted On
date_range Updated On
date_range അസിസ്റ്റുകളുടെ രാജാവായി ജെയിംസ് റോഡ്രിഗസ്; മറികടന്നത് മെസ്സിയുടെ റെക്കോഡ്
നോർത്ത് കരോലിന: കോപ അമേരിക്ക സെമി പോരാട്ടത്തിൽ ഉറുഗ്വായിക്കെതിരെ നിർണായക ഗോളിന് വഴിയൊരുക്കിയ ജെയിംസ് റോഡ്രിഗസിനെ തേടിയെത്തി അപൂർവ റെക്കോഡ്. ഒറ്റ കോപ അമേരിക്ക ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് അസിസ്റ്റ് നൽകിയതിനുള്ള റെക്കോഡാണ് കൊളംബിയൻ നായകൻ സ്വന്തമാക്കിയത്. കൊളംബിയൻ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച റോഡ്രിഗസ് ആറ് അസിസ്റ്റുകളാണ് ഇതുവരെ നൽകിയത്.
2021ലെ കോപ ടൂർണമെന്റിൽ അഞ്ച് അസിസ്റ്റ് നൽകിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ റെക്കോഡാണ് റോഡ്രിഗ്രസ് മറികടന്നത്. ടൂർണമെന്റിൽ ഒരു ഗോളും താരം നേടിയിട്ടുണ്ട്. മത്സരത്തിന്റെ 40ാം മിനിറ്റിലായിരുന്നു റോഡ്രിഗ്രസ് എടുത്ത കോർണർ കിക്കിൽ മനോഹര ഹെഡറിലൂടെ ജെഫേഴ്സൺ ലെർമ ഉറുഗ്വായ് വല കുലുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.