Posted On
date_range Updated On
date_range ഐ.പി.എല്‍ വാതുവെപ്പ്; 23 പേരെ അറസ്റ്റ് ചെയ്തു
ബംഗളൂരു: ഐ.പി.എല്‍ ടി20 ക്രിക്കറ്റ് ടൂർണമെന്‍റിനിടെ നിയമവിരുദ്ധമായ ചൂതാട്ടത്തിലും വാതുവെപ്പിലും ഏർപ്പെട്ട 23 പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) പൊലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് 17 വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ബാംഗ്ലൂർ സിറ്റി സി.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഒരേസമയം റെയ്ഡുകൾ നടത്തിയാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിനിടെ, 1.10 ലക്ഷം രൂപ വിലമതിക്കുന്ന ഏഴ് മൊബൈൽ ഫോണുകൾ, 1,06,433 രൂപയും 13.37 കോടി വിലമതിക്കുന്ന വാതുവെപ്പ് രേഖകളും പിടിച്ചെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.