ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യക്ക്; ഇറാനെ തകര്‍ത്താണ് തകർപ്പൻ വിജയം സ്വന്തമാക്കിയത്

ബുസാന്‍: ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യക്ക്. ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പിൽ എട്ടാം കിരീടമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യ വെള്ളിയാഴ്ച നടന്ന ഫൈനലില്‍ ഇറാനെ തകര്‍ത്താണ് (42-32) കിരീടം നേടിയത്. തുടക്കത്തിൽ ഇറാനായിരുന്നു മേൽക്കെ. ഇന്ത്യ 10-ാം മിനിറ്റില്‍ ഇറാനെ ഓള്‍ഔട്ടാക്കി കരുത്ത് തെളിയിച്ചു. 19-ാം മിനിട്ടില്‍ ഇറാനെ വീണ്ടും ഇന്ത്യ ഓള്‍ഔട്ടാക്കി. ഇതോടെ, ആദ്യ പകുതിയില്‍ 23-11 എന്ന സ്‌കോറിന് മുന്നിലായിരുന്നു ഇന്ത്യ.

ഇന്ത്യക്കും ഇറാനും പുറമെ, ജപ്പാന്‍, കൊറിയ, ചൈനീസ് തായ്‌പേയ്, ഹോങ് കോങ് എന്നീ ആറ് ടീമുകളാണ് ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവരാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. സൂപ്പര്‍ 10 നേടിക്കൊണ്ട് ക്യാപ്റ്റന്‍ പവന്‍ സെഹ്രാവത്താണ് ഇന്ത്യയെ നയിച്ചത്. 

Tags:    
News Summary - India Beat Iran To Win 8th Asian Kabaddi Championship Title In 9 Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.