ഇ​ഗോ​ർ സ്റ്റി​മാ​ക്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ക്യാ​മ്പി​നാ​യി താ​ര​ങ്ങ​ളെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ഐ.​എ​സ്.​എ​ൽ ക്ല​ബു​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്റ്റി​മാ​ക്. ആ​ഗ​സ്റ്റ് 12നാ​ണ് അ​ണ്ട​ർ 23 എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്ന​ത്. ഐ.​എ​സ്.​എ​ൽ ക്ല​ബു​ക​ളാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ഈ​സ്റ്റ് ബം​ഗാ​ളും മും​ബൈ സി​റ്റി എ​ഫ്.​സി​യും താ​ര​ങ്ങ​ളെ വി​ട്ടു​ന​ൽ​കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് ക​ത്തെ​ഴു​തു​ക​യും ചെ​യ്തു. ഏ​ഷ്യ​ൻ ഗെ​യിം​സ്, കി​ങ്സ് ക​പ്പ്, ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ, ഏ​ഷ്യ ക​പ്പ് ഉ​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ന​ട​ക്കാ​നി​രി​ക്കെ, ഹ്ര​സ്വ ക്യാ​മ്പു​ക​ൾ​കൊ​ണ്ട് ഫ​ല​മി​ല്ലെ​ന്നും ദീ​ർ​ഘ​നാ​ള​ത്തെ ക്യാ​മ്പു​ക​ളാ​ണ് വേ​ണ്ട​തെ​ന്നും സ്റ്റി​മാ​ക് പ​റ​യു​ന്നു.

‘‘ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഇ​പ്പോ​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ്. ഒ​രു ഫു​ട്ബാ​ൾ സം​സ്കാ​രം സൃ​ഷ്ടി​ക്കു​ന്ന​തി​നും ന​മ്മു​ടെ ആ​ത്യ​ന്തി​ക ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക് അ​ടു​ക്കു​ന്ന​തി​നും ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ന​മ്മ​ൾ എ​ല്ലാ​വ​രും ക​ഠി​നാ​ധ്വാ​ന​ത്തി​ലാ​ണ്. ന​മ്മ​ൾ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​ക​യും മു​ന്നോ​ട്ടു​പോ​കു​ക​യും വേ​ണം. എ​ല്ലാ ക്ല​ബു​ക​ളോ​ടും ന​മ്മു​ടെ ദേ​ശീ​യ ടീ​മു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​ത് തു​ട​രാ​ൻ ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു, പ്ര​ത്യേ​കി​ച്ച് ചി​ല പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്റു​ക​ൾ ന​ട​ക്കാ​നി​രി​ക്കെ. ഏ​ഷ്യ​യി​ലെ​യും ലോ​ക​ത്തെ​യും ഫു​ട്ബാ​ൾ ഭീ​മ​ന്മാ​ർ​ക്കെ​തി​രെ ന​മു​ക്ക് മി​ക​ച്ച താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്ത​ണം’’ -സ്റ്റി​മാ​ക് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത നീ​ണ്ട കു​റി​പ്പി​ൽ പ​റ​യു​ന്നു. ന​മു​ക്ക് ന​മ്മു​ടെ രാ​ജ്യ​ത്തെ ഫു​ട്ബാ​ളി​ന്റെ നെ​റു​ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാം എ​ന്നു പ​റ​ഞ്ഞാ​ണ് കു​റി​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത്.

ചൈ​ന വേ​ദി​യാ​കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ഇ​ന്ത്യ​ൻ ടീ​മി​നെ അ​യ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് സ്റ്റി​മാ​ക് നേ​ര​ത്തേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര കാ​യി​ക മ​ന്ത്രി​ക്കും ക​ത്തെ​ഴു​തി​യി​രു​ന്നു. ഗ്രൂ​പ് ഇ​ന​ങ്ങ​ളി​ൽ ഏ​ഷ്യ​ൻ റാ​ങ്കി​ങ്ങി​ൽ ആ​ദ്യ എ​ട്ടു സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ടീ​മു​ക​ളെ മാ​ത്രം അ​യ​ച്ചാ​ൽ മ​തി​യെ​ന്ന മാ​ന​ദ​ണ്ഡ​ത്തി​ൽ ഫു​ട്ബാ​ളി​ന് ഇ​ള​വു ന​ൽ​കി​യ​ത് ഇ​തേ​ത്തു​ട​ർ​ന്നാ​ണ്. അ​ണ്ട​ർ 23 താ​ര​ങ്ങ​ൾ​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള ഏ​ഷ്യ​ൻ ഗെ​യിം​സ് ടീ​മി​നെ സ്റ്റി​മാ​ക്കാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. അ​ണ്ട​ർ 23 എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ക​നാ‍യി ക്ലി​ഫോ​ർ​ഡ് മി​റാ​ൻ​ഡ​യെ​യും ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Igor Stimak- Indian Football trainer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.