ശ്രീജേഷ് വെങ്കല മെഡലുമായി
Posted On
date_range Updated On
date_range ശ്രീജേഷിന് അംഗീകാരം മന്ത്രിസഭ തീരുമാനിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ഒളിമ്പിക്സിൽ ഹോക്കി വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗം പി.ആർ. ശ്രീേജഷിന് സംസ്ഥാന സർക്കാർ അർഹമായ അംഗീകാരം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മന്ത്രിസഭ ഇക്കാര്യം ആലോചിച്ച് തീരുമാനിക്കും. തീരുമാനം വൈകില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
നേരത്തെ വ്യവസായി ഡോ.ഷംസീർ വയലിൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നിവർ ശ്രീജേഷിന് സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഒരു കോടി രൂപ പാരിതോഷികമായി നൽകുമെന്നായിരുന്നു ഷംസീർ വയലിൽ അറിയിച്ചത്. ഒരു ലക്ഷം രൂപ നൽകുമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്തും പ്രഖ്യാപിച്ചിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ വർഷങ്ങൾക്ക് ശേഷം വെങ്കല മെഡൽ നേടിയ ടീമിൽ ശ്രീജേഷ് അംഗമായിരുന്നു. ഗോൾകീപ്പറായിരുന്നു ശ്രീജേഷിന്‍റെ സേവുകളാണ് ഇന്ത്യക്ക് നിർണായക മെഡൽ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.