Posted On
date_range Updated On
date_range ഇൻഡിഗോ എയർലൈൻസിനെതിരെ ഹോക്കി താരം പി.ആർ. ശ്രീജേഷ്
കൊച്ചി: ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്. ഹോക്കി സ്റ്റിക്ക് ഉൾപ്പെടെയുള്ള ഗോൾകീപ്പിങ് സാമഗ്രികൾക്കായി വിമാനത്തിൽ അധിക നിരക്ക് ഈടാക്കിയെന്നാണ് താരത്തിന്റെ പരാതി. ട്വിറ്ററിലൂടെയാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹോക്കി ഫെഡറേഷൻ 41 ഇഞ്ചിന്റെ ഹോക്കി സ്റ്റിക്കുമായി കളിക്കാൻ തനിക്ക് അനുവാദം തന്നിട്ടുള്ളതാണ്. എന്നാൽ 38 ഇഞ്ചിൽ കൂടുതലുള്ളത് അനുവദിക്കാനാകില്ലെന്നാണ് ഇൻഡിഗോ കമ്പനി പറയുന്നത്. എന്തു ചെയ്യും?. ഗോൾകീപ്പർ ബാഗ്ഗേജ് ഹാൻഡിൽ ചെയ്യുന്നതിനായി 1500 രൂപ അധികം നൽകേണ്ടി വന്നുവെന്ന് ശ്രീജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.