Posted On
date_range Updated On
date_range ഹോക്കി ടെസ്റ്റ്: ഇന്ത്യക്ക് ജയം, പരമ്പര നഷ്ടം
ന്യൂഡൽഹി: ജർമനിക്കെതിരായ ഹോക്കി ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇതോടെ 1-1ന് സമനിലയിലായ പരമ്പരയിലെ വിജയികളെ തീരുമാനിക്കാൻ നടന്ന ഷൂട്ടൗട്ടിൽ പക്ഷേ, ആതിഥേയർ തോൽവി ഏറ്റുവാങ്ങി. മത്സരത്തിൽ 5-3നാണ് ജർമനിയെ ഇന്ത്യ മുട്ടുകുത്തിച്ചത്. ഇന്ത്യക്കായി സുഖ്ജീത് സിങ് (34, 48), ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (42, 43), അഭിഷേക് (45) എന്നിവർ സ്കോർ ചെയ്തു. ഏലിയൻ മസ്കൂറും (7, 57) ഹെൻറിക് മെർട്ടെജെൻസും (60) ജർമനിക്കായും ഗോൾ നേടി. ഷൂട്ടൗട്ടിൽ 1-3നായിരുന്നു തോൽവി. ഹർമനും അഭിഷേകും മുഹമ്മദ് റഹീലും അവസരം പാഴാക്കിയപ്പോൾ ആദിത്യ മാത്രം സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.