Posted On
date_range Updated On
date_range ഹോക്കി ഇന്ത്യ വാർഷിക പുരസ്കാരം: ശ്രീജേഷ് മികച്ച ഗോൾകീപ്പർ
ന്യൂഡൽഹി: ഹോക്കി ഇന്ത്യ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഗോൾകീപ്പറായി മുൻ ദേശീയ ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആർ ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ടു. മിഡ്ഫീൽഡർ ഹാർദിക് സിങ്ങാണ് പ്ലെയർ ഓഫ് ദ ഇയർ. ഈ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലും ശ്രീജേഷ് ഇടംപിടിച്ചിരുന്നു.
മികച്ച വനിത താരമായി സാലിമ ടെറ്റെയും തെരഞ്ഞെടുക്കപ്പെട്ടു. 300 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതിന് പ്രത്യേക ഉപഹാരമായി മൂന്ന് ലക്ഷം രൂപയും ട്രോഫിയും ശ്രീജേഷിന് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.