Posted On
date_range Updated On
date_range ഹോക്കി പുരസ്കാരം: ശ്രീജേഷും പരിഗണനയിൽ
ന്യൂഡൽഹി: വെറ്ററൻ ഗോൾകീപ്പറും മലയാളി താരവുമായ പി.ആർ. ശ്രീജേഷിനെ ഹോക്കി ഇന്ത്യ പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്തു. പ്ലെയർ ഓഫ് ദ ഇയർ, മികച്ച ഗോൾ കീപ്പർ പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ മുൻ ക്യാപ്റ്റനായ ശ്രീജേഷിന്റെ പേരുണ്ട്. ശ്രീജേഷിന് പുറമെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, ഹാർദിക് സിങ്, അഭിഷേക് എന്നിവരെയും 2023ലെ മികച്ച താരത്തിനുള്ള പരിഗണിക്കുന്നുണ്ട്. മാർച്ച് 31നാണ് പുരസ്കാര സമർപ്പണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.