Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യതാ റൗണ്ട്: സൗദിക്ക് വീണ്ടും വിജയം
ജിദ്ദ: ജിദ്ദയിൽ വെച്ച് നടന്ന ലോകകപ്പ് ഫുട്ബാളിെൻറ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ സൗദിക്ക് വിജയം. ചൈനയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സൗദി തോൽപ്പിച്ച് വിജയം നേടിയത്. ജിദ്ദ കിംഗ് അബ്്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ നടന്ന മത്സരത്തിൽ പതിനഞ്ചാം മിനിറ്റിൽ സമി അൽ നാജിയാണ് സൗദിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.
38-ാം മിനിറ്റിൽ സാമി ഒരു ഗോൾ കൂടി നേടി. 46-ാം മിനിറ്റിൽ അലോസിയോ ഡോസ് സാന്റോസ് ഗോൺസാൽവസ് ചൈനക്ക് വേണ്ടി ഗോൾ നേടിയത്. സൗദിയുടെ ഫിറാസ് അൽബിറാകാൻ ഒരു ഗോൾ കൂടി നേടി സൗദിക്ക് 3 ഗോളാക്കി. എൺപത്തിയാറാം മിനിറ്റിലാണ് ചൈനയുടെ രണ്ടാമത്തെ ഗോൾ. വുഷിയാണ് ചൈനയുടെ ഗോൾ നേടിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജപ്പാനെതിരെ ഒരു ഗോളിന് സൗദി വിജയിച്ചിരുന്നു. ചൈനയെ തോൽപിച്ചതോടെ സൗദി ഗ്രൂപ്പ് ബി-യിൽ ഒന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.