കു​വൈ​ത്ത് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

ലോ​ക​ക​പ്പ് യോ​ഗ്യ​ത; കു​വൈ​ത്ത്-ഖ​ത്ത​ർ ര​ണ്ടാം മ​ത്സ​രം നാളെ

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ്- ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത മ​ത്സ​രം മൂ​ന്നാം പാ​ദ​ത്തി​ന്റെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ചൊ​വ്വാ​ഴ്ച ഖ​ത്ത​റി​നെ നേ​രി​ടും. വ്യാ​ഴാ​ഴ്ച ഖ​ത്ത​റി​നോ​ട് മൂ​ന്നു ഗോ​ളി​ന് തോ​റ്റ​തി​ന്റെ ക്ഷീ​ണം വി​ജ​യം കൊ​ണ്ട് മ​റി​ക​ട​ക്കാ​നാ​കും കു​വൈ​ത്തി​ന്റെ ശ്ര​മം. രാ​ത്രി 10ന് ​ഫ​ർ​വാ​നി​യ അ​ലി അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

മൂ​ന്നു മ​ത്സ​ര​ത്തി​ൽ ഒ​രു ജ​യ​വും ര​ണ്ടു തോ​ൽ​വി​ക​ളു​മാ​യി ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്താ​നും കൂ​ടി ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പ് ‘എ’ ​യി​ൽ കു​വൈ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ത്യ​യോ​ടും ഖ​ത്ത​റി​നോ​ടും തോ​റ്റ കു​വൈ​ത്ത് അ​ഫ്ഗാ​നി​സ്താ​നോ​ടു മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. മൂ​ന്നു ക​ളി​ക​ൾ ബാ​ക്കി​യു​ള്ള കു​വൈ​ത്തി​ന് വ​രു​ന്ന മ​ത്സ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്. ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് ആ​ദ്യ ര​​ണ്ടു ടീ​​മു​​ക​​ൾ​​ക്കാ​ണ് ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​​ന്നാം റൗ​​ണ്ട് പ്ര​​വേ​​ശ​​ന​​വും ഏ​ഷ്യ ക​പ്പ് പ്ര​വേ​ശ​ന​വും ല​ഭി​ക്കു​ക.

ഖ​ത്ത​റി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് പൊ​രു​തി നി​ന്നെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ അ​ടി പ​ത​റി. ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്നു ഗോ​ൾ ജ​യ​ത്തോ​ടെ ഖ​ത്ത​ർ വി​ജ​യ​ത്തി​ലേ​ക്ക് ക​യ​റി. ജൂ​ൺ ആ​റി​ന് ഇ​ന്ത്യ​യു​മാ​യും 11ന് ​അ​ഫ്ഗാ​നി​സ്താ​നു​മാ​യാ​ണ് കു​വൈ​ത്തി​ന്റെ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ.

Tags:    
News Summary - World Cup qualification- Kuwait-Qatar second match on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.