ഇ​ന്ത്യ​ൻ കോ​ച്ച് ഇ​ഗോ​ർ സ്റ്റി​മാ​കും ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

വേ​ൾ​ഡ് ക്ലാ​സ് ഏ​ഷ്യ​ൻ ക​പ്പ്; ഖ​ത്ത​റി​നെ പ്ര​ശം​സി​ച്ച് ഇ​ന്ത്യ​ൻ കോ​ച്ച്

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ടൂ​ർ​ണ​മെ​ന്റി​നാ​ണ് ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​കോ​ച്ച് ഇ​ഗോ​ർ സ്റ്റി​മാ​ക്. ഗ്രൂ​പ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച സി​റി​യ​യെ നേ​രി​ടാ​നി​രി​ക്കെ ദോ​ഹ​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ഏ​ഷ്യ​ൻ ക​പ്പി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളെ കോ​ച്ച് പ്ര​ശം​സി​ച്ച​ത്. സം​ഘാ​ട​നം കൊ​ണ്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ടും ഏ​റ്റ​വും മി​ക​ച്ച​താ​യി ഏ​ഷ്യ​ൻ ക​പ്പ് ​മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ലോ​ക​ക​പ്പി​നൊ​രു​ക്കി​യ സ്റ്റേ​ഡി​യ​ങ്ങ​ളും പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ളു​മെ​ല്ലാം ഏ​ഷ്യ​ൻ ക​പ്പി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു. ടീം ​അം​ഗ​ങ്ങ​ൾ​ക്ക് മി​ക​ച്ച പ​രി​ശീ​ല​ന വേ​ദി​ക​ൾ​ത്ത​ന്നെ ല​ഭി​ച്ചു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടൂ​ർ​ണ​മെ​ന്റാ​യി 18ാമ​ത് ഏ​ഷ്യ​ൻ ക​പ്പ് മാ​റും’-​​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ഷ്യ​ൻ ക​പ്പി​നാ​യി ഡി​സം​ബ​ർ 30ന് ​ദോ​ഹ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ടീം ​ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യി​ലേ​റെ​യാ​യി ലോ​ക​ക​പ്പി​നൊ​രു​ക്കി​യ പ​രി​ശീ​ല​ന മൈ​താ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ലി​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്റി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ലോ​ക​ക​പ്പി​ന്റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യ അ​ഹ​മ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ലും ന​ട​ന്നു. നി​റ​ഞ്ഞ ഗാ​ല​റി​യി​ലാ​യി​രു​ന്നു ഇ​രു മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ പ​ന്തു​ത​ട്ടി​യ​ത്. ലോ​ക​ക​പ്പി​ന്റെ ശ്ര​ദ്ധേ​യ വേ​ദി​യും ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ഖ​ത്ത​റി​ലെ ര​ണ്ടാ​മ​ത്തെ വേ​ദി​യു​മാ​യ അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച സി​റി​യ​ക്കെ​തി​രെ ക​ളി​ക്കു​ന്ന​ത്.

Tags:    
News Summary - World Class Asian Cup; Indian coach praised Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.