വ​നി​ത ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ൽ കി​രീ​ടം നേ​ടി​യ അ​ർ​ജ​ൻ​റീ​ന ടീം ​ട്രോ​ഫി​യു​മാ​യി

വനിത ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പ്: അർജൻറീനക്ക് കിരീടം

കൊച്ചി: കാക്കനാട് യുനൈറ്റഡ് സ്പോർട്സ് സെൻറർ ഗ്രൗണ്ടിൽ നടന്ന വനിത ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പിൽ അർജൻറീന കിരീടം ചൂടി. ഇംഗ്ലണ്ടിനെതിരെ 2-0ത്തിനായിരുന്നു വിജയം. യോഹാന അഗ്വിലർ, ഗ്രേസിയ സോസ എന്നിവരാണ് ഗോളുകൾ നേടിയത്.

ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ജപ്പാൻ മൂന്നാം സ്ഥാനം നേടി. ഗോൾ വേട്ടക്കാരിൽ ഒന്നാമതെത്തിയ ഗ്രേസിയ സോസ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിന്റെ ഗ്രിംമോണ്ട അലിസിയയാണ് മികച്ച ഗോൾ കീപ്പർ.

Tags:    
News Summary - Women's Blind Football World Cup: Argentina wins title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.