അണ്ടർ 23 ഏഷ്യൻ കപ്പ്​ ഫുട്​ബാൾ: ചൈന പിന്മാറി

ബെയ്​ജിങ്​: 2022ലെ അണ്ടർ 23 ഏഷ്യൻ കപ്പ്​ ഫുട്​ബാൾ ടൂർണമെൻറിന്​ ആതിഥ്യം വഹിക്കുന്നതിൽനിന്ന്​ ചൈന പിന്മാറി.

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്​റ്റേഡിയങ്ങളുടെ നിർമാണം വൈകുന്നതും മറ്റു മത്സരങ്ങൾ നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ്​ ചൈന പിന്മാറിയതെന്ന്​ ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻ അറിയിച്ചു.

2023 ഏഷ്യൻ കപ്പി​െൻറ ആതിഥേയർ ചൈനയാണ്​. അതുപോലെ ക്ലബ്​ ലോകകപ്പും ചൈനയിലാണ്​ നടക്കുന്നത്​. അണ്ടർ 23 ടൂർണമെൻറിനുള്ള പുതിയ ആതിഥേയരെ ഉടൻ തെരഞ്ഞെടുക്കും.

അതിനിടെ, സമീപ ദിവസങ്ങളിൽ കു​ൈവത്തിൽ കോവിഡ്​ കേസുകൾ കൂടിയ സാഹചര്യത്തിൽ ഇൻഡോൾ ഫുട്​സാൽ ചാമ്പ്യൻഷിപ് അടുത്ത വർഷത്തേക്ക്​ മാറ്റിയതായും എ.എഫ്​.സി അറിയിച്ചു. 

Tags:    
News Summary - Under-23 Asian Cup football: China withdraws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT