പി.​എ​സ്.​ജി താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

സൂ​പ്പ​ർ ക​പ്പ് ഇന്ന്; പി.​എ​സ്.​ജി​യും വി​ല്ല​യും മു​ഖാ​മു​ഖം

സാ​ൽ​സ്ബ​ർ​ഗ് (ഓ​സ്ട്രി​യ): ‍യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് കി​രീ​ടം തേ​ടി പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്നും ആ​സ്റ്റ​ൻ വി​ല്ല​യും ബു​ധ​നാ​ഴ്ച ഏ​റ്റു​മു​ട്ടും. റെ​ഡ്ബു​ൾ അ​റീ​ന​യി​ൽ ഇ​ന്ത്യ​ൻ സ​മ​യം അ​ർ​ധ രാ​ത്രി 12.30നാ​ണ് മ​ത്സ​രം. യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്, യൂ​റോ​പ്പ ലീ​ഗ് ചാ​മ്പ്യ​ന്മാ​ർ ത​മ്മി​ൽ പോ​രി​നി​റ​ങ്ങു​ന്ന മ​ത്സ​ര​ത്തി​ന്റെ സം​ഘാ​ട​ക​ർ യൂ​റോ​പ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നാ​ണ്. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ജേ​താ​ക്ക​ളെ​ന്ന നി​ല​യി​ലാ​ണ് പി.​എ​സ്.​ജി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും സൂ​പ്പ​ർ ക​പ്പി​നെ​ത്തു​ന്ന​ത്. ഇം​ഗ്ലീ​ഷ് വ​മ്പ​ന്മാ​രാ​യ വി​ല്ല യൂ​റോ​പ്പ ലീ​ഗി​ലും മു​ത്ത​മി​ട്ട​വ​രാ​ണ്. സൂ​പ്പ​ർ ക​പ്പി​ൽ 2025ലെ ​ചാ​മ്പ്യ​ന്മാ​ർ കൂ​ടി​യാ​യ ഫ്ര​ഞ്ച് സം​ഘം കി​രീ​ടം നി​ല​നി​ർ​ത്താ​ൻ കൂ​ടി​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

ക്ല​ബ് ഫു​ട്ബാ​ൾ സീ​സ​ൺ ആ​രം​ഭി​ക്കാ​നി​രി​ക്കെ സൂ​പ്പ​ർ ക​പ്പ് പി.​എ​സ്.​ജി​ക്കും വി​ല്ല​ക്കും ത​യാ​റെ​ടു​പ്പി​നു​ള്ള മി​ക​ച്ച അ​വ​സ​രം കൂ​ടി​യാ​ണ്. ലൂ​യി​സ് എ​ൻ​റി​ക്കെ​യു​ടെ പ​രി​ശീ​ല​ന​ത്തി​ന് കീ​ഴി​ലി​റ​ങ്ങു​ന്ന ഫ്ര​ഞ്ച് ടീ​മി​ൽ ചി​ല പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​മു​ണ്ടെ​ങ്കി​ലും ക​രു​ത്തു​റ്റ നി​ര​യാ​ണ് സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. ഉ​നാ​യ് എ​മ​റി​യു​ടെ വി​ല്ല​യി​ൽ സീ​സ​ണി​ലെ പു​തി​യ ട്രാ​ൻ​സ്ഫ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മി​ക​ച്ച ഫോ​ർ​മേ​ഷ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - സൂ​പ്പ​ർ ക​പ്പ് ഇന്ന്; പി.​എ​സ്.​ജി​യും വി​ല്ല​യും മു​ഖാ​മു​ഖം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.