യുവേഫ ​നേഷൻസ്​ ലീഗ്​ 2020-21ന്​ വ്യാഴാഴ്​ച ​ തുടക്കം

ലണ്ടൻ: കോവിഡിൽ കുരുങ്ങി യൂറോ കപ്പ്​ നഷ്​ടമായ ആരാധകർക്ക്​ കളിവിരുന്നൊരുക്കി യുവേഫ നേഷൻസ്​ ലീഗിന്​ വ്യാഴാഴ്​ച​ കിക്കോഫ്​. യൂറോപ്യൻ ഫുട്​ബാളിലെ പുതുപരീക്ഷണമായി രണ്ടുവർഷം മുമ്പ്​ തുടക്കം കുറിച്ച ​നേഷൻസ്​ ലീഗി​െൻറ രണ്ടാം സീസണിന്​ ഇന്ന്​ പന്തുരുണ്ടുതുടങ്ങും. 2019 നവംബറിനുശേഷം ഇൻറർനാഷനൽ ഫുട്​ബാളി​െൻറ തിരിച്ചുവരവ്​ കൂടിയാണിത്​. ഇൗ വർഷം ജൂൺ-ജൂലൈയിൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ്​ കോവിഡ്​ കാരണം അടുത്ത വർഷത്തേക്ക്​ മാറ്റിവെച്ച​ിരുന്നു.

ഇതര വൻകരകളിലും ഫിഫ സൗഹൃദ മത്സരങ്ങളും മറ്റും മുടങ്ങി. ക്ലബ്​ ഫുട്​ബാൾ മത്സര​ങ്ങളോടെ ആളൊഴിഞ്ഞ വേദികൾ വീണ്ടും ഉണർന്നെങ്കിലും രാജ്യാന്തര പോരാട്ടങ്ങൾക്കായി ലോകം കാത്തിരിപ്പിലായിരുന്നു. നേഷൻസ്​ ലീഗിൽ മുന്നിലെത്തുന്ന രണ്ടു​ ടീമുകൾക്ക്​ ​ഖത്തർ ലോകകപ്പ്​ യൂറോപ്യൻ യോഗ്യത റൗണ്ട്​ ​േപ്ലഒാഫിലേക്ക്​ ബർത്തുറപ്പിക്കാനുള്ള അവസരവുമുണ്ട്​. ഇന്ന്​ മുൻ ലോകചാമ്പ്യന്മാരായ സ്​പെയിനും ജർമനിയും ഏറ്റുമുട്ടും.

​േപാർചുഗലാണ്​ നിലവിലെ ചാമ്പ്യന്മാർ. ഫൈനലിൽ നെതർലൻഡ്​സിനെ 1-0ത്തിനാണ്​ ഇവർ തോൽപിച്ചത്​.

​55 ടീമുകൾ

കഴിഞ്ഞ സീസൺ നേഷൻസ്​ ലീഗി​െൻറ തുടർച്ചയാണ്​ ഇക്കുറി. പ്രഥമ സീസണിൽ 'ലീഗ്​ ബി'യിലെ ഗ്രൂപ്​ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായവർക്ക്​ ഇക്കുറി ലീഗ്​ 'എ'യിലേക്ക്​ സ്ഥാനക്കയറ്റമുണ്ട്​. എന്നാൽ, ആരും തരംതാഴ്​ത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ 'എ'യിൽ 12 ടീമായിരുന്നുവെങ്കിൽ ഇക്കുറി 16 ആയി. 'എ', 'ബി', 'സി', 'ഡി' ലീഗുകളിലായി 55 ടീമുകളാണ്​ മാറ്റുരക്കുന്നത്​.

ലീഗ്​ 'എ'

ഗ്രൂപ്​ 1: നെതർലൻഡ്​സ്​, ഇറ്റലി, ബോസ്​നിയ, പോളണ്ട്​

ഗ്രൂപ് 2: ഇംഗ്ലണ്ട്​, ബെൽജിയം, ഡെന്മാർക്​, ​െഎസ്​ലൻഡ്​

ഗ്രൂപ്​ 3: പോർചുഗൽ, ഫ്രാൻസ്​, സ്വീഡൻ, ക്രൊയേഷ്യ

ഗ്രൂപ്​ 4: സ്വിറ്റ്​സർലൻഡ്​, സ്​പെയിൻ, യുക്രെയ്​ൻ, ജർമനി

ലീഗ്​ 'ബി'

ഗ്രൂപ്​ 1: ഒാസ്​ട്രിയ, നോർവേ, നോ. അയർലൻഡ്​, റുമേനിയ

ഗ്രൂപ്​ 2: ചെക്ക്​ റിപ്പബ്ലിക്​, സ്​കോട്​ലൻഡ്​, സ്​ലോവാക്യ, ഇസ്രായേൽ

ഗ്രൂപ്​ 3: റഷ്യ, സെർബിയ, തുർക്കി, ഹംഗറി

ഗ്രൂപ്​ 4: വെയ്​ൽസ്​, ഫിൻലൻഡ്​, അയർലൻഡ്​, ബൾഗേറിയ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.