Posted On
date_range Updated On
date_range പോർച്ചുഗലിന് ഇന്ന് രണ്ടാമങ്കം
ഡോട്മുണ്ട്: ആദ്യകളിയിലെ ജയത്തിന്റെ ആവേശത്തിൽ പോർച്ചുഗലും തുർക്കിയും യൂറോ കപ്പിലെ എഫ് ഗ്രൂപ് മത്സരത്തിൽ ഇന്ന് നേർക്കുനേർ. ഒരു ഗോളിന് പിന്നിലായശേഷം ചെക് റിപ്പബ്ലിക്കിനെ 2-1ന് തോൽപിച്ചായിരുന്നു ക്രിസ്റ്റയാനോ റൊണാൾഡോയുടെ സംഘം ജയിച്ചുകയറിയത്.
ജോർജിയയെ 3-1ന് തകർത്താണ് തുർക്കി വരുന്നത്. ചെക് റിപ്പബ്ലിക്കിനെതിരെ റൊണാൾഡോ മുഴുവൻ സമയവും കളിച്ചിരുന്നു. ഇന്നും റൊണാൾഡോ ആദ്യ ഇലവനിൽ തന്നെയുണ്ടാകും. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. മറ്റ് കളികളിൽ ജോർജിയയും ചെക് റിപ്പബ്ലിക്കും (വൈകീട്ട് 6.30) ബെൽജിയവും റുമേനിയയും (അർധരാത്രി 12.30) ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.