യുവേഫ നേഷൻസ്​ ലീഗ്​; 95ാം മിനിറ്റിൽ രക്ഷകനായി ലൂയിസ്​ ഗായ; ജർമനിയെ തളച്ച്​ സ്​പെയിൻ

സ്​റ്റുട്ട്​ഗട്ട്​: കളികൈവി​ട്ടെന്ന്​ ഉറപ്പിച്ച മത്സരത്തിൽ സ്​പെയി​നി​െൻറ രക്ഷകനായി വലൻസിയയുടെ യുവ താരം ജോസ്​ ലൂയിസ്​ ഗായ. യുവേഫ നാഷൻസ്​ ​ലീഗ്​ എയിലെ ഗ്രൂപ്പ്​ നാലിൽ ജർമനിക്കെതിരെയാണ്​ 95ാം മിനിറ്റിൽ ​ഗോൾ നേടി സ്​പെയി​ൻ തോൽക്കാതെ മാനം കാത്തത്​. 1-1ന്​ കളി അവസാനിച്ചതോടെ ലീഗ്​ എയിലെ വമ്പന്മാർ തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ സമാപിച്ചു.

കടലാസിലെ കണക്കു പ്രകാരം മത്സരത്തിനു മുമ്പ്​ സ്​പെയി​നിനായിരുന്നു സാധ്യത കൂടുതൽ. ഫിഫ റാങ്കിങ്ങിൽ 15ാം സ്​ഥാനക്കാരായ ജർമനിയോടാണ്​ എട്ടാം സ്​ഥാനത്തുള്ള സ്​പെയി​ൻ ഏറ്റുമുട്ടിയത്​.

എന്നാൽ ഇത്​ 'പഴയ' ജർമനി അല്ലായെന്ന സൂചന നൽകിയായിരുന്നു യുവജർമനിയുടെ കളി. തിമോ വെർണറും ലിറോയ്​ സാനെയും ജൂലിയാൻ ഡ്രാക്​സ്​ലറും കളം നിറഞ്ഞു കളിച്ച​പ്പോൾ, സ്​പാനിഷ്​ ഗോൾ മുഖം ആദ്യ മുതലെ വിറക്കപ്പെട്ടു. മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ഗോളി ഡേവിഡ്​ ഡിഹിയയുടെ മാസ്​ സേവിങ്ങുകളാണ്​ സ്​പെയ്​നിനെ തുടക്കം മുത​ലേ കാത്തത്​.

ഒടുവിൽ 51ാം മിനിറ്റിൽ സെർജിയോ റാമോസ്​ നയിച്ച ഉരുക്കുകോട്ട ജർമനി തകർത്തു. റോബിൻ ഗോസെൻസി​ൽ നിന്ന്​ പന്ത്​ സ്വീകരിച്ച്​ റാമോസിനെയും പൗവ്​ ടോറസിനെയും കടത്തിവെട്ടി തിമോ വെർണർ നിറയൊഴിച്ചത്​ ഡിഹിയക്ക്​ തടയാനായില്ല.


മറുവശത്ത്​ റോ​ഡ്രിഗോയും ഫെരാൻ ടോറസും ജീസസ്​ നവാസും നടത്തിയ ആക്രമണങ്ങൾക്ക്​ മൂർച്ച പോരായിരുന്നു. സുവർണാവസരങ്ങളെല്ലാം ഇരുപകുതിയിലുമായി ഇവർ കളഞ്ഞു കുളിച്ചു. ബാഴ്​സലോണ താരം ആൻസു ഫാത്തിയും രംഗത്ത്​ എത്തിയിട്ടും ഫലം കണ്ടില്ല. ഒടുവിൽ 95ാം മിനിറ്റിൽ വിങ്ങർ ലൂയിസ്​ ഗായ ക്ലൈമാക്​സ്​ മാറ്റിമറിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT