പാടിത്തിമിർക്കാൻ 'അർഹബോ'യും; ഖത്തർ ലോകകപ്പിന്‍റെ രണ്ടാമത്തെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

ദോഹ: 'ഹയാ ഹയാ...' പാടി ആവേശകൊടുമുടിയിലേറിയ ഫുട്ബാൾ ആരാധകർക്ക് പാടിത്തിമിർക്കാൻ രണ്ടാമതൊരു ലോകകപ്പ് ഗാനവും കൂടി.

ഖത്തർ ലോകകപ്പിന്‍റെ പുതിയ തീം സോങ്ങായ അർഹബോ വെള്ളിയാഴ്ച രാത്രിയിൽ പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. ഫിഫ യൂടൂബ് ചാനൽ വഴി പുറത്തിറക്കിയ 3.46 മിനിറ്റ് ദൈർഘ്യമുള്ള ഗാനം ആഗസ്റ്റ് 26ന് മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ആരാധകരിലെത്തുമെന്ന് ഫിഫ അറിയിച്ചു.

കോംങ്കോ-ഫ്രഞ്ച് റാപ്പർ ഗിംസും, ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവ് പ്യൂടോറികൻ ഗായൻ ഒസുനയുമാണ് 'അർഹാബോ'യുമായി ആരാധകർക്ക് മുന്നിലെത്തുന്നത്.


Tags:    
News Summary - The second official song of Qatar World Cup released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.