റയൽ മഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ പരിശീലനത്തിനിടെ
മഡ്രിഡ്: കളി കാര്യമായ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ. സീസണിൽ നേരത്തെ കുറിച്ച ജയത്തിന്റെ ആവേശവുമായി മാഞ്ചസ്റ്റർ സിറ്റി ഇന്ന് സാന്റിയാഗോ ബെർണബ്യുവിൽ റയൽ മഡ്രിഡിനെ നേരിടും. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഡിസംബറിലായിരുന്നു റയലിനെതിരെ 2-1ന് സിറ്റിയുടെ വിജയം.
നികൊ ഒ റീലി, എർലിങ് ഹാലൻഡ് എന്നിവരായിരുന്നു അന്ന് ടീമിന് വിജയവും വിലപ്പെട്ട മൂന്ന് പോയന്റും സമ്മാനിച്ചത്. ഇത്തവണ പക്ഷേ, മുൻചാമ്പ്യന്മാർ മുഖാമുഖം നിൽക്കുന്നത് അവസാന എട്ടിൽ ഇടം തേടിയാണ്. സ്വന്തം ലീഗുകളിൽ രണ്ടാമതാണ് ഇരുടീമുകളും. ബെൻഫിക്കക്കെതിരെ േപ്ലഓഫ് കടന്നാണ് ലാ ലിഗ അതികായർ പ്രീക്വാർട്ടറിലെത്തിയതെങ്കിൽ കാര്യമായി പരിക്കേൽക്കാതെയായിരുന്നു സിറ്റിയുടെ കുതിപ്പ്.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്ക് കരുത്തരായ ചെൽസിയാണ് എതിരാളികൾ. ക്ലബ് ലോകകപ്പിൽ അവസാനമായി ഇരുവരും കൊമ്പുകോർത്തപ്പോൾ ചെൽസിക്കായിരുന്നു ജയം. പരിക്കിൽ വലയുന്ന പി.എസ്.ജി നിരയിൽ ഫാബിയൻ റൂയിസ് ഇന്ന് ഇറങ്ങില്ല. ഉസ്മാൻ ഡെംബലെ, യൊആവോ നെവസ് എന്നിവരും വിശ്രമിച്ചേക്കും.
ചാമ്പ്യൻസ് ലീഗിൽ അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നും സമനിലയിലായ ചാമ്പ്യന്മാർക്ക് ഇത്തവണ അത്രശുഭകരമല്ല കാര്യങ്ങൾ. എന്നാൽ, കിരീടം കനക്കുമ്പോൾ കലിപ്പുകാട്ടാനാകുമെന്നതാണ് ടീമിന്റെ ബലം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ആഴ്സനലിനും ഇന്ന് കളിയുണ്ട്. ജർമൻ കരുത്തരായ ബയർ ലെവർകുസനെതിരെ അവരുടെ തട്ടകത്തിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.