ന്യൂഡൽഹി: കല്യാൺ ചൗബെ നയിക്കുന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ എക്സിക്യുട്ടിവ് കമ്മിറ്റിക്ക് 2026 സെപ്റ്റംബറിൽ കാലാവധി അവസാനിക്കുന്നതുവരെ തുടരാൻ സുപ്രീംകോടതി അനുമതി. എ.ഐ.എഫ്.എഫിലും സംസ്ഥാന യൂനിറ്റുകളിലും ഭാരവാഹികൾ ഇരട്ട സ്ഥാനങ്ങൾ വഹിക്കുന്നത് വിലക്കുന്ന കരട് ഭരണഘടനയുടെ ആർട്ടിക്കിൾ 25.3 (സി), (ഡി) എന്നിവ മൂന്ന് ആഴ്ചക്കുള്ളിൽ അംഗീകരിക്കണമെന്നും ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. ഇതിനകം വൈകിയ മത്സരങ്ങൾക്ക് വലിയ തടസ്സമുണ്ടാവില്ലെന്ന് ഉറപ്പാക്കാനാണ് എക്സിക്യുട്ടിവ് കമ്മിറ്റിക്ക് 2026 സെപ്റ്റംബർ വരെ തുടരാൻ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.