ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ഗോകുലം കേരള എഫ്.സി സെമി ഫൈനലിലെത്താതെ പുറത്തായി. ഗ്രൂപ് സി മത്സരത്തിൽ ചെന്നൈയിൻ എഫ്.സി എതിരില്ലാത്ത രണ്ട് ഗോളിനാണ് മലബാറിയൻസിനെ പരാജയപ്പെടുത്തിയത്.
ഇരു പകുതിയിലുമായി ചെന്നൈയിൻ ഓരോ ഗോൾ നേടി. 25ാം മിനിറ്റിൽ കോണർ ഷീൽഡ്സിലൂടെയാണ് ലീഡ് പിടിച്ചത്. 64ൽ ഇർഫാൻ യാദ്വാദും സ്കോർ ചെയ്തു. റിഷാദിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അവസാന പത്ത് മിനിറ്റ് പത്തുപേരുമായാണ് ഗോകുലം കളിച്ചത്. ആദ്യ കളിയിൽ മുംബൈ സിറ്റിയോട് 1-2നും തോറ്റിരുന്നു.
ജനുവരി 21ന് നടക്കുന്ന അവസാന മത്സരത്തിൽ പഞ്ചാബ് എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. ഇന്നലത്തെ മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ 3-2ന് തോൽപിച്ച് മുംബൈ 6 പോയിൻറുമായി സെമിഫൈനൽ സാധ്യത സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.