സൗദി ലീഗിലെ ക്ലബുകളെ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അനുവദിക്കണം; യുവേഫയുമായി ചർച്ച തുടങ്ങി സൗദി ഫുട്ബാൾ അസോസിയേഷൻ

2025ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ സൗദി പ്രോ ലീഗിലെ ക്ലബുകളെ കളിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് സൗദി ഫുട്ബാൾ അസോസിയേഷൻ. ഇതിനായി യുവേഫയുമായി അവർ ചർച്ച തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. സൗദിയുടെ ഫുട്ബാളിന് കൂടുതൽ ജനപ്രീതിയുണ്ടാക്കുന്നതിനുള്ള നീക്കമാണ് അസോസിയേഷൻ നടത്തുന്നത്.

നേരത്തെ വമ്പൻ താരങ്ങൾ സൗദി ക്ലബുകളിലേക്ക് എത്തിയതോടെയാണ് ലീഗ് ശ്രദ്ധകേന്ദ്രമായത്. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്കും ​ഫ്രാൻസിന്റെ കരീം ബെൻസേമ അൽ ഇത്തിഹാദിലേക്കും നെയ്മർ അൽ ഹിലാലിലേക്കും എത്തിയതോടെ സൗദി അറേബ്യ ലോക ഫുട്ബാളിൽ ശ്രദ്ധാകേന്ദ്രമായിരുന്നു.

വൻ തുക നൽകിയാണ് യുറോപ്പിലെ വമ്പൻമാരെ സൗദി ക്ലബുകൾ ടീമിലേക്ക് എത്തിച്ചത്. 2025ലെ ചാമ്പ്യൻസ് ലീഗിൽ സൗദി ക്ലബുകൾ കളിക്കുന്നത് ടീമംഗങ്ങൾക്കും വലിയ ആത്മവിശ്വാസം നൽകുമെന്നാണ് സൗദി ഫുട്ബാൾ അസോസിയേഷന്റെ വിലയിരുത്തൽ.

Tags:    
News Summary - Saudi FA in talks with UEFA to allow Saudi Pro League clubs in Champions League - Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.