Posted On
date_range Updated On
date_range സന്തോഷ് ട്രോഫി: ജമ്മു കശ്മീരിന് ജയം; കേരളം വൈകീട്ട് രാജസ്ഥാനെതിരെ
കോഴിക്കോട്: ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഗ്രൂപ്പ് രണ്ടിലെ ആദ്യ പോരാട്ടത്തിൽ ജമ്മു കശ്മീരിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബിഹാറിനെയാണ് തോൽപിച്ചത്. ആദ്യ പകുതിയിലെ മുപ്പത്തിയെട്ടാം മിനിറ്റിൽ ഫൈസൽ മക്സൂദ് താക്കൂർ ആണ് ആദ്യ ഗോൾ നേടിയത്. അമ്പത്തിയെട്ടാം മിനിറ്റിൽ ആക്കിഫ് ജാവിദ് രണ്ടാം ഗോളും നേടി. ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.