അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്; നടപടി മാനേജ്മെന്റിനെ വിമർശിച്ച് മണിക്കൂറുകൾക്കകം

ലണ്ടൻ: പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. മാനേജ്മെന്റിനെ വിമർശിച്ച് മണിക്കൂറുകൾക്കമാണ് നടപടി. ഓൾഡ് ട്രാഫോർഡിലെ 14 മാസത്തെ കരിയറാണ് അമോറിം ഇതോടെ അവസാനിപ്പിക്കുന്നത്. മാറ്റം അനിവാര്യമാണെന്നും സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം വീണ്ടെടുക്കാൻ സാധിക്കുമെന്നും മാഞ്ചസ്റ്റർ യുനൈറ്റഡ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ലീഡ്ന് യുനൈറ്റഡിനെതിരെ നടന്ന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ക്ലബ് മാനേജ്മെന്റ് തീരുമാനങ്ങളെയും നയങ്ങളെയും അമോറിം പരസ്യമായി വിമർശിച്ചിരുന്നു. 'ഞാൻ വെറുമൊരു കോച്ചാകനല്ല വന്നത്. ക്ലബിന്റെ പൂർണ നിയന്ത്രണമുള്ള മാനേജർ ആകാനാണ്'.- എന്നായിരുന്നു അമോറിം പറഞ്ഞത്. ഈ പ്രസ്താവനയാണ് യുനൈറ്റഡ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്.

അമോറിമിന് പകരമായി മുൻ യുനൈറ്റഡ് താരം ഡാരൻ ഫ്ലെച്ചറെ ഇടക്കാല പരിശീലകനായി നിയമിച്ചു. സ്ഥിരമായ ഒരു പരിശീലകനെ കണ്ടെത്തുന്നത് വരെ ഫ്ലെച്ചർക്കായിരിക്കും ടീമിന്റെ ചുമതല. വോൾവ്‌സിനോടും ലീഡ്‌സിനോടും തുടർച്ചയായി സമനില വഴങ്ങിയതോടെ ടീം പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുനൈറ്റഡ്. 

Tags:    
News Summary - Ruben Amorim sacked by Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.