Posted On
date_range Updated On
date_range നിരുപാധികം നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി! അമ്മക്ക് പിറന്നാൾ ആശംസകളുമായി റൊണാൾഡോ
പുതുവത്സര തലേന്ന് മാതാവിന്‍റെ പിറന്നാൾ ആഘോഷിച്ച് ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തിന്‍റെ അമ്മയായ ഡൊലോറസ് അവെയ്റോ ഇന്ന് അവരുടെ 70ാം പിറന്നാളാണ് ആഘോഷിച്ചത്. അമ്മയോടൊപ്പം ബാല്യകാലത്തെ ഫോട്ടോയും നിലവിലെ ഫോട്ടോയും റൊണാൾഡോ ആശംസകൾക്കൊപ്പം പങ്കുവെച്ചു.
'പിറന്നാൾ ആശംസകൾ മോം! എല്ലാ ദിവസവും എനിക്ക് പ്രചോദനം നൽകുന്നതിനും, നിരുപാധികം നൽകുന്ന പിന്തുണക്കും ഒരുപാട് നന്ദി,' റോണോ കുറിച്ചു. താരത്തിന്‍റെ മാതാവിന്‍റെ പിറന്നാൾ ആഘോഷത്തിനായി മദെയ്റയിലെ മനോഹരമായ ഐലൻഡിൽ മുഴുവൻ കുടംബവും എത്തിചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.