കോർണർ ഫ്ലാഗെടുത്ത് 'തോക്കുചൂണ്ടി', 'വെടിയുതിർത്ത്' ഇസ്രായേൽ താരത്തിന്റെ ഗോളാഘോഷം, പിന്നാലെ ചുവപ്പ് കാർഡ്, ഓസ്ട്രിയക്ക് തകർപ്പൻ ജയം

ലിൻസ്: യുവേഫ നേഷൻസ് ലീഗിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ സമനില ഗോൾ നേടിയതിന് പിന്നാലെ വിവാദ ഗോളാഘോഷം നടത്തിയ ഇസ്രയേൽ താരത്തിന് ചുവപ്പുകാർഡ്. കോർണർ ഫ്ലാഗ് ഊരിയെടുത്ത് തോക്ക് പോലെ പിടിച്ച് വെടിയുതിർക്കുന്നതായി ആംഗ്യം കാണിച്ച ഇസ്രയേൽ മുന്നേറ്റനിര താരം സയീദ് അബു ഫർചിക്കാണ് റഫറി മാർച്ചിങ് ഓർഡർ നൽകിയത്. പത്തുപേരായി ചുരുങ്ങിയ ഇസ്രയേലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഓസ്ട്രിയ പരാജയപ്പെടുത്തി.

മത്സരത്തിന്റെ 55-ാം മിനിറ്റിലായിരുന്നു അബു ഫർചി ഇസ്രയേലിനായി ഹെഡറിലൂടെ സമനില ഗോൾ നേടിയത്. ആദ്യ പകുതിയിൽ റൊമാനോ ഷ്മിഡിന്റെ പെനാൽറ്റി ഗോളിൽ ഓസ്ട്രിയ മുന്നിട്ടു നിൽക്കവെയായിരുന്നു ഈ ഗോൾ. ഗോളടിച്ചതിന്റെ ആവേശത്തിൽ ഗ്രൗണ്ടിന്റെ മൂലയിലുള്ള കോർണർ ഫ്ലാഗ് ഊരിയെടുത്ത് വെടിയുതിർക്കുന്നതായി താരം ആംഗ്യം കാണിക്കുകയായിരുന്നു. നാല് മിനിറ്റ് മുമ്പ് മഞ്ഞക്കാർഡ് കണ്ടിരുന്ന താരത്തിന്, ഈ അതിരുവിട്ട ആഘോഷത്തിന് റഫറി രണ്ടാമത്തെ മഞ്ഞക്കാർഡും പിന്നാലെ ചുവപ്പുകാർഡും നൽകി പുറത്താക്കി. തുടർന്ന് പത്തുപേരായി ചുരുങ്ങിയ ഇസ്രയേലിനെതിരെ 90-ാം മിനിറ്റിൽ ഫിലിപ്പ് മ്വെനെയും ഇഞ്ചുറി ടൈമിൽ സാസ കാലജ്‌ഡിച്ചും നേടിയ ഗോളുകളിലാണ് ഓസ്ട്രിയ വിജയം ഉറപ്പിച്ചത്.

Tags:    
News Summary - Israel's Abu Farchi Sent Off for Gun Gesture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.