ക​ണ്ണൂ​ർ എ​ഫ്.​സി താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് കിക്കോഫ്; രാത്രി എട്ടിന് കണ്ണൂരും തൃശൂരും ഏറ്റുമുട്ടും

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള മൂ​ന്നാം സീ​സ​ണി​ന് വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​രി​ൽ കി​ക്കോ​ഫ്. ക​ണ്ണൂ​ര്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌.​സി തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌.​സി​യെ നേ​രി​ടും. രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് മി​ക​ച്ച ടീ​മി​നെ​യാ​ണ് ഒ​രു​ക്കി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​സീ​സ​ണി​ല്‍ പ​രി​ശീ​ല​ക​നാ​യി​രു​ന്ന മാ​നു​വ​ല്‍ സാ​ഞ്ച​സ് ക്ല​ബ് വി​ട്ട​തോ​ടെ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് പ​രി​ച​യ​സ​മ്പ​ന്ന​നാ​യ റ​ഷ്യ​ന്‍ പ​രി​ശീ​ല​ക​ന്‍ ആ​ൻ​ഡ്രേ ചെ​ര്‍ണി​ഷോ​വാ​ണ് ഇ​ത്ത​വ​ണ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. സ്പാ​നി​ഷ് പ​രി​ശീ​ല​ക​ന്‍ ഡേ​വി​ഡ് ക​നേ​ഡ​യാ​ണ് തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌.​സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍. ക​ഴി​ഞ്ഞ സീ​ണി​ല്‍ ടീ​മി​നെ ഫൈ​ന​ലി​ലെ​ത്തി​ച്ച ആ​ൻ​ഡ്രേ ചെ​ര്‍ണി​ഷോ​വ് ടീം ​വി​ട്ട​തോ​ടെ​യാ​ണ് ക​നേ​ഡ​യെ ടീ​മി​ലെ​ത്തി​ച്ച​ത്. സ​ഹ​പ​രി​ശീ​ല​ക​നാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ജോ​പോ​ള്‍ അ​ഞ്ചേ​രി​യു​മു​ണ്ട്.

35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ 16,000 പേര്‍ക്കായിരിക്കും കളി കാണാന്‍ സാധിക്കുക. സൂപ്പര്‍ ലീഗ് കേരളയുടെ കഴിഞ്ഞ സീസണില്‍ ശരാശരി 15,356 പേരാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ മത്സരം കാണാന്‍ ജവഹര്‍ സ്റ്റേഡിയത്തിലെത്തിയത്.

ഗാലറി മുതല്‍ ഡയറക്ടര്‍ ബോക്സ് വരെയാണ് ടിക്കറ്റുകള്‍. 199 രൂപ മുതല്‍ 1999 രൂപ വരെയാണ് ടിക്കറ്റ് വില വരുന്നത്. 199 രൂപക്ക് ജനറല്‍ സൗത്ത് ഗാലറി, ബഫ് ഗാലറി, 499 രൂപയുടെ പ്രീമിയം ബോക്സ്, 499 ഫാമിലി ടിക്കറ്റ് (ഫാമിലി ടിക്കറ്റില്‍ മാതാപിതാക്കള്‍ക്ക് പുറമെ 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികള്‍ക്കും പ്രവേശിക്കാം), 1999 രൂപയുടെ ഡയറക്ടര്‍ ബോക്സ് എന്നിവയാണ് ഉള്ളത്.

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകള്‍ www.kannurwarriorsfc.com എന്ന വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും ആപ്ലിക്കേഷനിലും ലഭ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.